Breaking News

*മുളിയാറിൽസ്വാതന്ത്ര്യ പൊലിമയോടെ ലഹരി വിരുദ്ധ തൂഫാൻ റാലി 15 ന്*

കാസർകോട് : സ്വാതന്ത്ര്യ പൊലിമയോടെ ലഹരി വിരുദ്ധ തൂഫാൻ എന്ന സന്ദേശവുമായി 
സാതന്ത്ര്യ ദിനത്തിൽ  മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോവിക്കാനത്ത് ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും.

ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്
ബോവിക്കാനം അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൽ നിന്ന് ഡി വൈ എസ് പി വിനോദ് കുമാർ കെ. ബഹുജന റാലിക്ക് പ്ലാഗ് ഓഫ് നടത്തും.

മുളിയാറിലെ സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധി രാമൻ നായർ ,
മേലത്ത് നാരായണൻ നമ്പ്യാർ,
എ കെ കൃഷ്ണൻ നായർ,കെ.പി. മധവൻ നായർ ,
നെട്ടൂർ കോരൻ നായർ , എന്നിവരെ അനുസ്മരിക്കും

പൊതു സമ്മേളനം  രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിക്കും.  
കെ നിലകണ്ഠൻ എം എൽ എ
മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രാഹാം
ഉന്നത വിജയ്കളായ വിദ്യാർത്ഥികളെ അനുമോദിക്കും 

കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.ബാലൻ ഓപ്പറേഷൻ തൂഫാൻ പോസ്റ്റർ വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് ഭാരവാഹികൾക്ക്കൈമാറി പ്രകാശനം ചെയ്യും.
പ്രമുഖ സാംസ്കാരിക പ്രഭാഷകൻ ഡോ.ഖാദർ മാങ്ങാട് മുളിയാറിലെ സ്വതന്ത്ര്യ സേനാനികളെ
അനുസ്മരിക്കും.
ഡി വൈ എസ് പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും.
ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ആസൂത്രണ സമിതി അംഗങ്ങൾ, 
കുടുംബശ്രീ സി ഡി എസ് ഭാരവാഹികൾ,പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ഭാരവാഹികൾ,
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാർ
എന്നിവർ ആശംസകൾ അർപ്പിക്കും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പുഷ്പ കുമാരി സ്വാഗതവും സെക്രട്ടറി കെ.പ്രേമലത നന്ദിയും പറയും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments