Breaking News

ഉറുമി പാലം നിർമ്മാണം വേഗത്തിലാക്കണം; സ്പോർട്ടിങ് ഉറുമിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പ്രതിഷേധ ധർണ

ഉറുമി: ഉറുമി പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സ്പോർട്ടിങ് ഉറുമിയുടെ നേതൃത്വത്തിൽ നാട്ടുകാർ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പ്രതിഷേധ ധർണ നടത്തി.

പാലം നിർമ്മാണം വൈകുന്നതുമൂലം വിദ്യാർത്ഥികൾ, രോഗികൾ, തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിട്ടും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളോടുള്ള അവഗണനയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പുതിയ പാലത്തിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുന്നതിനൊപ്പം നിലവിലുള്ള യാത്രാദുരിതത്തിന് താൽക്കാലിക പരിഹാരം ഒരുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സലീം കെ. പി. അധ്യക്ഷതയിൽ ചേർന്ന പരിപാടി അഭയം ട്രസ്റ്റ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ കയ്യും മാണ്യ ധർണ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ജുനൈദ് ഉറുമി, പഞ്ചായത്ത് അംഗം മജീദ് എം. എച്ച്., സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശരത് എന്നിവർ സംസാരിച്ചു.

എം. അബ്ദുല്ലമുഗു, കെ. പി. എം. റഫീഖ്, എം. എച്ച്. അബ്ദുറഹ്മാൻ, സിദ്ദീഖ്, എം. എച്ച്. അബ്ദുൽ കാദർ, അയ്യൂബ് ഉറുമി,റാഫി, സുബിഹ്, സയ്യൂ  തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

അസീദ് സ്വാഗതവും പറഞ്ഞു.  


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments