*സുറൂറെ ആലം മീലാദ് ഫെസ്റ്റ്-2026 ഇന്ന് തുടക്കം*
കാസർകോട് : നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗറിൽ ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്‌റസ്സ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുറൂറെ ആലം-2026ന് ഇന്ന് തുടക്കം കുറിച്ചു.സിദ്ധീഖ് സഅദി (സദർ ഖുവ്വത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്‌റസ)പ്രാർത്ഥന നിർവ്വഹിച്ചു.ബദ്‌രിയ്യ മസ്ജിദ് ഇമാം അബ്ദുൽ ഖാദർ ദാരിമി ഉദ്ഘാടനം ചെയ്തു.മാമു കൊപ്പര അധ്യക്ഷത വഹിച്ചു. സുബൈർ സഅദി,മുൻസിർ മദനി ആശംസ അർപ്പിച്ചു.ജമാൽ ചക്ലി സ്വാഗതവും,ഹമീദ് ബദ്‌രിയ നന്ദിയും പറഞ്ഞു.നാല് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന പരിപാടികളിൽ ജൂനിയർ,സീനിയർ ഗേൾസും ബോയ്സുകളും മാറ്റുരക്കുന്നതാണ്.27 മുതൽ 30വരെയാണ് പരിപാടികൾ.27ന് രാവിലെ മുതൽ വൈകുന്നേരം 6മണി വരെ ഗേൾസ് ഫെസ്റ്റ്.മഗ്‌രിബിന് ശേഷം തെരുവത്ത് നജാത്തുൽ ഇസ്ലാം സംഘം അവതരിപ്പിക്കുന്ന ബുർദ മജ്ലിസും,ഇശാ നിസ്കാര ശേഷം സ്വലാത്ത് മജ്ലിസ് നേതൃത്വം ജി.എസ് അബ്ദുൽ റഹ്മാൻ മദനി(ഖത്തീബ്,നെല്ലിക്കുന്ന് മുഹിയിദ്ധീൻ ജുമാ മസ്ജിദ്)ദുആയും,നസീഹത്തും മുഹമ്മദ് സഅദി അൽ അഫ്ളലി വളാഞ്ചേരി(മുദരിസ്,നെല്ലിക്കുന്ന് മുഹിയിദ്ധീൻ ജുമാ മസ്ജിദ്)
28.8.2026 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ഗേൾസ് ഫെസ്റ്റ്.29ന് ശനി രാവിലെ 9 മണിക്ക് മദ്‌റസ വിദ്യാർത്ഥികളുടെ മീലാദ് റാലിയും,ഉച്ചക്ക് 2 മണി മുതൽ മീലാദ് ഫെസ്റ്റ് ബോയ്സ്.30ന് ഞായറാഴ്ച രാവിലെ ഒൻപതു മണി മുതൽ ആൺക്കുട്ടികളുടെ മീലാദ് ഫെസ്റ്റ്.മഗ്‌രിബ് നിസ്കാരാനന്തരം പൊതു സമ്മേളനം,രാത്രി 9 മണി മുതൽ പൂർവ്വ വിദ്യാർത്ഥികളുടെ പരിപാടി ഓൾഡ് സ്റ്റുഡന്റ്സ് ഫെസ്റ്റ്.നാല് ദിവസത്തെ നബിദിന പരിപാടി നാടിനും,കുട്ടികൾക്കും,നാട്ടുകാർക്കും ആവേശത്തിന്റെ കുളിരു നിറയുന്ന ദിനമാണ്.വേദിയിൽ നിസാർ കൊട്ടിഗെ,സുബൈർ പടപ്പിൽ,അൻസാരി കൊട്ടിഗെ,മുസ്തഫ ശൈഖ്,അബ്ദുനബി,അബൂബക്കർ ഹനീഫ് കെ.കെ,ബഷീർ ബദ്‌രിയ,മുസമ്മിൽ കിംഗ്,ഫഹദ് കൊട്ടിഗെ,കബീർ,മുസമ്മിൽ എസ്.കെ സന്നിയിധരായി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments