*ഇൻഡിപെൻഡൻസ് ട്രോഫി 2026: ജിഎച്ച്എസ്എസ് ചന്ദ്രഗിരി ജേതാക്കൾ.*
കാസർഗോഡ് : സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച *ഇൻഡിപെൻഇൻഡിപെൻഡൻസ് ട്രോഫി 2026 സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഎച്ച്എസ്എസ് ചന്ദ്രഗിരി ചാമ്പ്യൻമാരായി.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്തോളം പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ ചെർക്കള നൂൺ അറീന ഇൻഡോർ ടർഫിൽ ആവേശകരമായി നടന്നു. ഫൈനലിൽ ജിഎച്ച്എസ്എസ് ആലംപാടിയെ പരാജയപ്പെടുത്തിയാണ് താരനിബിഡമായ ചന്ദ്രഗിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം സ്വന്തമാക്കിയത്.
ജേതാക്കൾക്കും റണ്ണറപ്പുകൾക്കും ക്രിസ്റ്റൽ മാതൃകയിൽ രൂപകൽപ്പന ചെയ്ത മനോഹരമായ ട്രോഫിയും പ്രൈസ് മണിയും സമ്മാനമായി നൽകി.
വൈകുന്നേരം നടന്ന സമാപന-സമ്മാനദാന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ അർജുൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മറിയ മാഹിൻ സ്വാഗതം പറഞ്ഞു.
ബദിയടുക്ക സർക്കിൾ ഇൻസ്പെക്ടർ അനു കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള സന്തോഷ് ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ മുഖ്യാതിഥിയായി പങ്കെടുത്ത് ട്രോഫികൾ വിതരണം ചെയ്തു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുല്ല ചെർക്കള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ജയിംസ്, സോയാ ലത്തീഫ്, ഷാഹിദ് അഫ്സൽ, സഫീന, നസീമ, സക്കീന അബ്ദുല്ല, കിഷോർ ടി.എ, അഹമ്മദ് കബീർ, ബച്ചി ചെർക്കള, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ ജയസൂര്യ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കാദർ മാന്യ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments