Breaking News

*ഉന്നത വിജയികളെ കെ. കെ. എം. എ ആദരിച്ചു.*

തിരൂർ : ഇന്നത്തെ വിദ്യാഭ്യാസം നാളെയുടെ ശാക്തീകരണം എന്ന പ്രമേയത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ( കെ. കെ. എം. എ ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് . എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

     തിരൂർ സാംസ്കാരിക സമുച്ചയത്തിൽ മലപ്പുറം സബ് കളക്ടർ ദിലീപ് കൈനിക്കര വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
 കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് കലക്ടർ അഭിപ്രായപെട്ടു.

 കെ. കെ. എം. എ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി പരപ്പനങ്ങാടി യോഗത്തിൽ അധ്യക്ഷത  വഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി ചടങ്ങിൽ മുഖ്യാതിഥിയായി. സഹജീവികളെ ചേർത്തുപിടിക്കുന്നതിൽ ഗൾഫ് മലയാളികളുടെ സംഭാവനകൾ എന്നും ഓർമിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

കെ. കെ. എം. എ സ്റ്റേറ്റ് പ്രസിഡന്റ്‌ റസാഖ് മേലടി മുഖ്യപ്രഭാഷണം നടത്തി.
 മോട്ടിവേഷൻ സ്പീക്കറും കോംബിറ്റൻസി സ്ട്രാറ്റജിസ്റ്റ് ട്രൈനറുമായ കെ. എ മുനീർ വിദ്യാർത്ഥികളുമായി സംവദിച്ചു.

കെ. കെ. എം. എ. ഓർഗനൈസിംഗ് സെക്രട്ടറി 
യു. എ ബക്കർ കൊയിലാണ്ടി,നഗരസഭ കൗൺസിലർ യാസിർ പയ്യോളി, അലികുട്ടി ഹാജി ചെമ്പ്ര, ഇന്ത്യനൂർ അഹമ്മദ്‌ കുട്ടി എന്നിവർ പ്രസംഗിച്ചു.

 ഡൗൺ സിൻഡ്രം എന്ന ഭിന്നശേഷി അവസ്ഥയെ പരാജയപ്പെടുത്തി കീബോർഡിൽ വിസ്മയങ്ങൾ തീർത്തു ഇന്റർനാഷണൽ ബുക്ക് ഓഫ് അവാർഡ് ഉൾപ്പെടെ  അനവധി പുരസ്കാരങ്ങൾ നേടിയ ആറാം ക്ലാസ് വിദ്യാർത്ഥിനി അദ് വികയെ  കളക്ടർ ഉപഹാരം നൽകി അനുമോദിച്ചു. സദസ്സിന് മുമ്പാകെ ദേശീയ ഗാനം കീബോർഡിൽ അവതരിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.

മൂസു രായിൻ കുറുക്കോളി, സി. ഹമീദ്, ഉമർ പൊന്നാനി, കെ. വി അബ്ദുസ്സലാം, അബൂബക്കർ മയ്യേരി, അബ്ദു കുറ്റിച്ചിറ, കുഞ്ഞാവ ആലുങ്ങൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

സലാം വൈലത്തൂർ, റഷീദ് ചേകന്നൂർ, സീതി തടത്തിൽ, ഇബ്രാഹിം മൂസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കെ. കെ. എം. എ ജനറൽ സെക്രട്ടറി അബ്ദുസ്സലാം കുറുക്കോൾ സ്വാഗതവും 
ഓഡിറ്റർ ബഷീർ പയ്യനങ്ങാടി നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments