*ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് പണികിട്ടി; ഗൾഫ് രാജ്യത്തേക്ക് മടങ്ങാൻ ഇനി ഇരട്ടിയിലധികം പണം ചെലവാക്കണം*
ഓണം പ്രമാണിച്ച് പ്രവാസികൾ നാട്ടിലേക്ക് വരുന്ന മാസമാണ് ജൂലായും ഓഗസ്റ്റും. മാത്രമല്ല, യുഎഇയിലെ സ്‌കൂൾ സമ്മർ വെക്കേഷനും ഈ സമയത്താണ്. അതിനാൽ ഭൂരിഭാഗം മലയാളികളും കുടുംബമായി നാട്ടിലേക്കെത്തുന്നത് ഈ മാസങ്ങളിലാണ്.
എന്നാൽ, ഇങ്ങനെ നാട്ടിലെത്തിയവർക്ക് തിരിച്ചടിയായി വിമാനടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ഇരട്ടിയിലധികം പണം ചെലവാക്കേണ്ടിവരും. ഖലീജ് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്‌ത്, ലെബനൻ, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലെ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇതിൽ എല്ലാ റൂട്ടിലേക്കും ടിക്കറ്റ് നിരക്ക് വർദ്ധിച്ചിട്ടില്ല. ചില റൂട്ടുകളിൽ ഇരട്ടിയിലധികമായി വർദ്ധിച്ചു. ബംഗളൂരു
ദുബായ് റൂട്ടിലാണ് ഏറ്റവുമധികം വർദ്ധനവുണ്ടായത്. ഓഗസ്റ്റ് 13ന് 828 ദിർഹമാണെങ്കിൽ (21,440 രൂപ) ഓഗസ്റ്റ് 30ന് 1,694 ദിർഹമായി (43,865 രൂപ) ഉയർന്നു. അതായത് ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്.കൊച്ചി - ദുബായ് റൂട്ടിലും സമാനമായ വർദ്ധനവുണ്ടായി. ഓഗസ്റ്റ് 13ന് 1,424 ദിർഹമായിരുന്ന (36,873 രൂപ) ടിക്കറ്റ് ഓഗസ്റ്റ് 30ന് 2,943 ദിർഹമായി (76,207 രൂപ) ഉയർന്നു. കോഴിക്കോട്ട് നിന്നുള്ള ടിക്കറ്റിന് സമാനമായ രീതിയിൽ 1,174 ദിർഹത്തിൽ (30,400 രൂപ) നിന്ന് 2,022 ദിർഹമായി (52,358 രൂപ) വർദ്ധിച്ചു. കൂടാതെ,
ഹൈദരാബാദ് - ദുബായ് യാത്രാ നിരക്കുകൾ 857 ദിർഹത്തിൽ (22,191 രൂപ) നിന്ന് 1,321 ദിർഹമായും (34,206 രൂപ) മുംബയ് - ദുബായ് യാത്രാ നിരക്കുകൾ 780 ദിർഹത്തിൽ (20,197 രൂപ) നിന്ന് 1,095 ദിർഹമായും (28,354 രൂപ) വർദ്ധിച്ചു.അതേസമയം, പാകിസ്ഥാനിലെ കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ കുറഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് - ദുബായ് ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല. ലണ്ടനിൽ നിന്ന് ദുബായിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, നേരിട്ടുള്ള ഫ്ലൈറ്റിന് ടിക്കറ്റ് നിരക്ക് നല്ല രീതിയിൽ വർദ്ധിച്ചിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments