Breaking News

*ജില്ലാതല ഓണാഘോഷം:30 വരെ കാസർകോട് വൈവിധ്യമാർന്ന പരിപാടികൾ*

കാസർകോട്: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ജില്ലയിൽ സംഘടിപ്പിക്കുന്ന 'പൊന്നോണം 2026' ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഈ മാസം 30 വരെ കാസർകോട് ഗവൺമെന്റ് ഹയർ സെക്കന്‍ററി സ്കൂൾ കേന്ദ്രീകരിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. പരിപാടികൾ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രധാനമായും ക്രമീകരിച്ചിട്ടുള്ളത്. 
ഇന്ന് രാവിലെ  ജില്ലാതല പൂക്കള മത്സരം നടത്തി. കാസറഗോഡ് മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ  പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മെഗാ പൂക്കളം ഒരുക്കി.

ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു.  രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്. ജില്ലാ പോലീസ് മേധാവി പി നിതിന്‍രാജ് ഐ.പി.എസ്.എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.സ്വസ്തി ഡാൻസ അക്കാദമിയുടെ മോഹിനിയാട്ടം, ഭരതനാട്യം എന്നിവയും അഥീന നാടക നാട്ടറിവ് വീട്, കയരളം അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോയും അരങ്ങേറി .

നാളെ
ആഗസ്റ്റ് 25-ന് വൈകുന്നേരം 5 ന് K14 Singers Kids Music Show  നടക്കും. തുടർന്ന് യൂസഫ് കട്ടത്തടുക്കയും സംഘവും അവതരിപ്പിക്കുന്ന  മൊഗ്രാൽ പാട്ടുകൾ, ശിവാർപ്പണ നാട്യാലയ നീർച്ചാൽ അവതരിപ്പിക്കുന്ന   ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും വൈകുന്നേരം 7.30 മുതൽ  കലാഭവൻ രാജേഷ്, മട്ടന്നൂർ ശിവദാസൻ മിമിക്സ് പരേഡ്, കരോക്കെ ഗാനമേള എന്നിവയും അരങ്ങേറും. 

ആഗസ്റ്റ് 26-ന് വൈകുന്നേരം 4 മണി മുതൽ മാർഗംകളി, ദഫ്‌മുട്ട്, തിരുവാതിര, ഒപ്പന എന്നീ മത്സരങ്ങൾ നടക്കും. തുടർന്ന് നീലേശ്വരം സോപാനം സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന മാധവം നൃത്തസമന്വ യം, ഉപ്പള നാട്ടറിവ് കലാസമിതിയുടെ  ‘ ആടികളിക്കുന്ന നാഗം എന്ന നാട്ടറിവ് കലാപരിപാടിയും  സഹസ്ര മൾട്ടിലിംഗ്വൽ റോക്ക് ബാൻഡ് സംഗീത  പരിപാടിയും അരങ്ങേറും. 

ആഗസ്റ്റ് 27-ന് വൈകുന്നേരം 3 മണി മുതൽ ജില്ലയിലെ പ്രശസ്ത ടീമുകൾ അണിനിരയ്ക്കുന്ന വടംവലി മത്സരം നടക്കും. തുടർന്ന് പെരിയ പുലി ഭൂത ദേവസ്ഥാന കമ്മിറ്റി അവതരിപ്പിക്കുന്ന പൂരക്കളി, ശ്രീ ഗോപാലകൃഷ്ണ യക്ഷഗാന നാടകസഭ, കുഡ്ലുവിന്റെ യക്ഷഗാനം, സീത ശശിധരനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവയും നടക്കും. രാത്രി 8  മുതൽ  കേരളം ഗവണ്മെന്റ് സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ഭാരത് ഭവനും  സൗത്ത് സോൺ കൾച്ചറൽ സെന്ററും  അവതരിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളുടെ അവതരണവും  ഉണ്ടായിരിക്കും. 

ആഗസ്റ്റ് 28-ന് വൈകുന്നേരം 5 മണി മുതൽ കലാമണ്ഡലം അഭിജോഷിന്റെ ചാക്യാർ കൂത്ത്, തുടർന്ന് ലാസ്യ പിലാത്തറയുടെ ബാലി – ഡാൻസ് ഫ്യൂഷൻ എന്നിവയും രാത്രി 8 മണി മുതൽ എസ്.എസ്. ഓർക്കസ്ട്രയുടെ കൊല്ലം ഷാഫി മ്യൂസിക്കൽ നൈറ്റും അരങ്ങേറും. 

ആഗസ്റ്റ് 29-ന് കാസറഗോഡ് മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ ‘ആരവം’ എന്ന പേരിൽ വൈകുന്നേരം 4 മണി മുതൽ പുലിക്കളി, വൈകുന്നേരം 7  മുതൽ കൈകൊട്ടിക്കളി, തിരുവാതിര എന്നിവയും രാത്രി 8  മുതൽ ഓണം ഡി.ജെ. ഈവും കാസറഗോഡ് പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ചു  സംഘടിപ്പിക്കും. 

ആഗസ്റ്റ് 30-ന് വൈകുന്നേരം 3.30-ന് സാംസ്കാരിക ഘോഷയാത്ര കാസറഗോഡ് ടൌൺ കേന്ദ്രീകരിച്ചു  സംഘടിപ്പിക്കുംനുള്ളിപ്പാടി അയ്യപ്പഭവനിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര എം.ജി. റോഡ്, ട്രാഫിക് സർക്കിൾ,മല്ലികാർജുന ക്ഷേത്രം, എയർലൈൻ സർക്കിൾ, കാസറഗോഡ് പോസ്റ്റ് ഓഫീസ്,എൽ.ഐ.സി. എന്നിവ വഴി സഞ്ചരിച്ച് കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും.ശിങ്കാരി മേളം, ചെണ്ടമേളം തുടങ്ങി വിവിധ  കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടായിരിക്കും. 

ഘോഷയാത്രയ്ക്ക് ശേഷം വൈകുന്നേരം 5.30-ന് സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം  തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി  കെ. എം. ഷാജി   നിർവഹിക്കും. തുടർന്ന് രാത്രി 7 മുതൽ 9.30 വരെ സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. 

ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ജില്ലയിലെ തനത് കലാരൂപങ്ങൾക്കും കലാകാരന്മാർക്കും വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി സ്റ്റേജ് പരിപാടികൾ, കലാകാരന്മാരുടെ ക്രമീകരണം,ഘോഷയാത്ര, ഭക്ഷണം, പ്രചാരണം, വീഡിയോ ഡോക്യുമെന്റേഷൻ, ഗതാഗതം തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കും. 


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments