Breaking News

*മണൽ വിറ്റാൽ ഖജനാവ് നിറയും, ഡാമുകളിലും നദികളിലുമുള്ളത് 5000 കോടിയുടെ മണൽ.സർക്കാർ നേരത്തെ ആലോചിക്കാത്തത് വരുമാന നഷ്ടം.*

കാസർഗോഡ്മു : ൻ വർഷങ്ങളിൽ നടമാടിയ പേമാരിയിൽ നിന്നും, പ്രളയത്തിൽ നിന്നും സർക്കാറുകൾ ഒന്നും പഠിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കെ വെള്ളപ്പൊക്കവും, പ്രളയ സമാനവും ആവർത്തിക്കുമ്പോൾ സംസ്ഥാനത്തെ നദികളിലും, ഡാമുകളിലും അടഞ്ഞുകിടക്കുന്നത് 5000 കോടി രൂപയിലേറെ മൂല്യമുള്ള മണൽ കൂമ്പാരങ്ങൾ. ഇത് നേരത്തെ നീക്കിയിരുന്നുവെങ്കിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനും,സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സർക്കാറിന് വലിയൊരു വരുമാന സ്രോതസ്സും കണ്ടെത്താമായിരുന്നുവെന്ന അഭിപ്രായം ഇപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്നു വരുന്നുണ്ട്.

 2018-19 വർഷങ്ങളിലെ പ്രളയത്തിലാണ്  ഡാമുകളിലും, നദികളിലും വൻതോതിൽ മണൽ അടിഞ്ഞത്. 8 ജില്ലകളിലെ നദികളിൽ മാത്രം 1.75 കോടി മെട്രിക് ടെൺ മണലുണ്ടെന്നും,ഇതിന് 1500 കോടിയിലേറെ മൂല്യം ഉണ്ടാവുമെന്നും നാലുവർഷം മുമ്പ് സാൻഡ് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.11 ജില്ലകളിൽ 17 നദികളിൽ ഖനന സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ടായി രുന്നു.ഇത് ഗൗരത്തിൽ എടുക്കാൻ മുൻ സർക്കാറുകൾക്ക് കഴിഞ്ഞതുമില്ല. വെള്ളപ്പൊക്കവും, പ്രളയവും നേരിടാൻ സർക്കാർ ഗൗരവമായ ഇടപെടലുകൾ നടത്തിയില്ലാ എന്നതിന്റെ വ്യക്തമായ സൂചനകളാണിത്.

 ഭാരതപ്പുഴയിൽ 75 ലക്ഷത്തോളം മെട്രിക് മണലുണ്ടെന്നാണ് കണക്ക്.പാലക്കാട്ടെ മംഗലംഡാമിൽ 50 ലക്ഷം ഘന മീറ്റർ മണലുണ്ട്. തിരുവനന്തപുരത്ത് അരുവിക്കരയിലുമുണ്ട് 20 ലക്ഷം ഘന മീറ്റർ മണൽ.ചുള്ളിയാർ ചിമ്മിണി,മലമ്പുഴ തുടങ്ങിയ ഒമ്പതിടത്ത് 10 മുതൽ 30 ലക്ഷം ഘന മീറ്റർ വരെ മണലുണ്ട്.

 ഡാമുകളിൽ 40 ശതമാനം മണലും, ചെളിയും നിറഞ്ഞിട്ടുണ്ട്. മണലെടുത്താൽ വെള്ളപ്പൊക്കം തടയാനും,സർക്കാറിന് വരുമാനം ഉണ്ടാക്കാനും കഴിയുന്നതോടൊപ്പം ഡാമുകളുടെ സംഭരണശേഷി 15 ശതമാനം വരെ കൂട്ടാനും സാധിക്കും. ഇതുവഴി 900 ദശലക്ഷം ഘന മീറ്റര്‍ വെള്ളം അധികമായി സംഭരിക്കുക വഴി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനും സാധിക്കും.ഇതൊന്നും സർക്കാറിന്റെ അജണ്ടയിൽ ഇല്ലാതെ പോയി.

 കാസർഗോഡ് ജില്ലയിലടക്കം നേരത്തെ പുഴകളിൽ നിന്ന് മണൽ നീക്കംചെയ്യാൻ നിർദ്ദേശം ഉണ്ടായിട്ടുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല. ഇതുമൂലം പല പുഴകളിലും ജലനിരപ്പ് ഉയർന്ന് അപകട ഭീഷണി നേരിടുന്നുമുണ്ട്.

ഫോട്ടോ:മണൽ അടിഞ്ഞുകൂടി കിടക്കുന്ന കാസർഗോഡ് ജില്ലയിലെ പുത്തിഗെ പുഴ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments