Breaking News

*സ്വകാര്യ ബസ് വ്യവസായത്തെയും ഓട്ടോറിക്ഷയെയും സംരക്ഷിക്കണം AITUC*

കാസർഗോഡ് :  പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷ മേഖല സംരക്ഷിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് മോട്ടോർ & എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ എഐടിയുസി കാസർഗോഡ് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു കടുത്ത ഇന്ധന വില വർദ്ധന സ്പെയർപാർട്ന്റെ വർദ്ധിച്ചുവരുന്ന വിലക്കയറ്റം ഇൻഷുറൻസ് തുകയിലുണ്ടായ വില വർദ്ധനവ് എന്നിവയാൽ വ്യവസായം മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര   നടപ്പിലാക്കിയത് ഇത് ഓട്ടോറിക്ഷ ഓട്ടത്തെയും ബസ് വ്യവസാത്തിനും ഇരുട്ടടിയായി മാറിയെന്നും സമ്മേളനം വിലയിരുത്തി 
 കാസർഗോഡ് റെയിൽവേ പ്രീപെയ്ഡ് ബൂത്ത് 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു 
  രാത്രികാലങ്ങളിൽ പോലീസ് പാസോട് കൂടി ഓടുന്ന ഓട്ടോകൾക്ക് നൈറ്റ്‌ പാസ്സ് പുതുക്കി പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു

കാസർകോട് മോട്ടോർ & എഞ്ചിനീയറിങ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ഡിവിഷൻ സമ്മേളനം നടത്തി സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡണ്ട് സ:സാബിർ ദേളി അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി സ:ടി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മോട്ടോർ ജില്ലാ പ്രസിഡന്റ്‌ സ:മുസ്തഫ കടമ്പാർ. എഐടിയൂസി ജില്ലാ സെക്രട്ടറി സ:ബിജു ഉണ്ണിത്താൻ. സ:മൻമോഹൻ.സ:സുരേഷ് കെ.ആർ. സ:ഉമേഷൻ. സ:സുകുമാരൻ സ:ഇല്യാസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം സ:വിജീഷ്.എം.പി സംഘടന കാര്യം റിപ്പോർട്ട് ചെയ്തു സ:അസ്‌കർ കടവത്ത് സ്വാഗതം പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments