*മോദി അധികാരമേറ്റ ശേഷം മന്ത്രി ബംഗ്ലാവുകൾ നവീകരിക്കാൻ ചെലവിട്ടത് 547.68 കോടി*
ദില്ലി : നരേന്ദ്ര മോദി സർക്കാർ അ ധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളായ ലൂട്ട്യൻസ് ബംഗ്ലാവുകളുടെ നവീകരണ പ്രവൃത്തിക ൾക്കായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചെലവിട്ടത് 547.68 കോടി രൂപ. 2014-15നും 2025-26നും ഇടയിൽ കേന്ദ്ര മന്ത്രി മാരുടെ വസതികൾ മോടിപിടിപ്പിക്കുന്നതി നായി ചെലവിട്ട തുക സംബന്ധിച്ച വിവ രാവകാശ മറുപടിയിലാണ് കേന്ദ്ര സർ ക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 2025-26 സാമ്പത്തിക വർഷം ചെലവഴിച്ച 92.35 കോടി രൂപ 2014-15ൽ ചെലവഴിച്ച 27.47 കോടി രൂപയുടെ മൂന്നിരട്ടിയിലധിക മാണെന്നും വിവരാവകാശ രേഖയിലുണ്ട്.
രാഷ്ട്രപതി ഭവന് ചുറ്റുമുള്ള പ്രസിഡന്റി ന്റെ എസ്റ്റേറ്റിലെ ഔദ്യോഗിക ബംഗ്ലാവു കൾ രൂപകൽപന ചെയ്ത എഡ്വിൻ ലൂട്ട്യ ൻസിന്റെ പേരാണ് 'ലൂട്ട്യൻസ് സോണി'ന്. 1912നും 1930നും ഇടയിലാണ് ഡൽഹി യിൽ ഈ ബംഗ്ലാവുകൾ വികസിപ്പിച്ചെടു ത്തത്. സ്വാതന്ത്ര്യാനന്തരം മന്ത്രിമാർ, പാ ർലമെന്റ് അംഗങ്ങൾ, മുതിർന്ന ജഡ്ജിമാ ർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ തുട ങ്ങിയവരാണ് ഈ ബംഗ്ലാവുകളിൽ താമ സിക്കുന്നത്.
2014 മുതൽ 2019 വരെ മന്ത്രിമാർ അറ്റകു റ്റപ്പണികൾക്കും നവീകരണത്തിനുമായി പ്രതിവർഷം ശരാശരി 26.78 കോടി രൂപ യാണ് ചെലവഴിച്ചത്. തുടർന്ന് 2019 മുത ൽ 2024 വരെയുള്ള കാലയളവിൽ വാർ ഷിക ശരാശരി ചെലവ് ഏകദേശം 50 കോടി രൂപയായി ഉയർന്നു. 2024-25 ൽ ചെലവ് 71.98 കോടി രൂപയും 2025-26 ൽ 92.35 കോടി രൂപയുമായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments