*റെയിൽവേ-മംഗളൂരു മേഖലയെ മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണം: ടി.വി.വിജയൻ.*
കാസർഗോഡ് : റെയിൽവേ പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ ഒഴിവാക്കുമ്പോൾ വരുമാന അടിത്തറ തകരുന്നതോടൊപ്പം വടക്കൻ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങളേയും,വികസന സാധ്യതകളേയും ഏറെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രസ്തുത തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള കോൺഗ്രസ്(ബി)സംസ്ഥാന കമ്മിറ്റി അംഗം ടി.വി.വിജയൻ അധികൃതരോടഭ്യർഥിച്ചു.
മംഗളൂരു കേന്ദ്രീകരിച്ച് നിലവിലുള്ള തീവണ്ടികളുടെ പാലക്കാട് ഡിവിഷനുണ്ടായിരുന്ന പൂർണ നിയന്ത്രണം നഷ്ടപ്പെടുന്നതും,മംഗലാപുരത്തെ ട്രെയിൻ പരിപാലന സൗകര്യങ്ങളും,പിറ്റ് ലൈനുകളും ഉപയോഗിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾക്ക് മുൻഗണന കുറയാനുള്ള സാധ്യതയും നമ്മുടെ വികസന സ്വപ്നങ്ങളെ തകർക്കുമെന്നതിനാൽ പ്രസ്തുത തീരുമാനം തിരുത്തിക്കുന്നതിന് ഏവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments