*ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ഫീസ് ഈടാക്കാൻ ഇറാൻ, ബില്ലിന് അംഗീകാരം നൽകി ദേശീയ സുരക്ഷാ കമ്മിറ്റി*
യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുളള നയതന്ത്ര ചർച്ചകൾ ലക്ഷ്യം കാണാതെ വന്നതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് പണം ഈടാക്കാനുള നീക്കവുമായി ഇറാൻ. ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാനുളള ബില്ലിന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി അംഗീകാരം നൽകി.
കപ്പലുകൾക്ക് സുരക്ഷ, ഇന്ധനം തുടങ്ങി സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് സർവീസ് ചാർജ് ഇറാനിയൻ റിയാലിലോ അല്ലെങ്കിൽ ഇറാൻ അംഗീകരിച്ച കറൻസിയിലോ ആകും ഇടപാടുകൾ. അതേ സമയം, ഫീസ് എത്ര ഈടാക്കുമെന്നോ എന്ന് നിലവിൽ വരുമെന്നോ വ്യക്തമല്ല. ബില്ല് ഇനി പാർലമെന്റിൽ പൂർണ വോട്ടിന് വിധേയമാകും.
അതേ സമയം, യു.എസ് തങ്ങൾക്കെതിരെ പ്രഖ്യാപിച്ച 'സാമ്പത്തിക യുദ്ധ'ത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. യു.എസ് തങ്ങൾക്കെതിരെ ചുമത്തുമെന്ന് പറയുന്ന സാമ്പത്തിക ഉപരോധങ്ങളുടെ ഭാഗമാകുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കുമെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി മൊഹ്സീൻ റെസായി പറഞ്ഞു. ഇത്തരം രാജ്യങ്ങളെ സൈനികപരമായും സാമ്പത്തികപരമായും ലക്ഷ്യമിടുമെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എണ്ണ വ്യാപാരം സ്തംഭിപ്പിക്കുമെന്നും ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും മറ്റും ആക്രമിക്കുമെന്നും റെസായി മുന്നറിയിപ്പ് നൽകി.
*പാകിസ്താനിലേക്ക് തുടർച്ചയായി പറന്ന് തുർക്കിയുടെ സൈനിക വിമാനങ്ങൾ; ആയുധ കൈമാറ്റമെന്ന് സൂചന*
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്‌താനിലേക്ക് തുടർച്ചയായി അസാധാരണ സർവീസുകൾ നടത്തിയതായി ഇൻ്റലിജൻസ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 19 മുതൽ 21 വരെയുള്ള 60 മണിക്കൂറുകൾക്കിടയിലാണ് ഈ നിഗൂഢ സൈനിക നീക്കം ഉണ്ടായത്. തുർക്കി വ്യോമസേനയുടെ ഒന്നിലധികം സി-130 ഹെർക്കുലീസ് ചരക്ക് വിമാനങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ തുടർച്ചയായി സർവീസ് നടത്തിയത്.
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും കറാച്ചിയിലെ മസ്റൂർ വ്യോമതാവളത്തിലുമാണ് തുർക്കി വിമാനങ്ങൾ വന്നിറങ്ങിയതും തിരികെ പറന്നതും. ഈ അസാധാരണ സൈനിക നീക്കം ഇന്റലിജൻസ് ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
തുർക്കി പാകിസ്‌താന് വൻതോതിൽ ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും കൈമാറിയതായാണ് സംശയം പാകിസ്‌താൻ തങ്ങളുടെ ഡ്രോൺ വ്യൂഹവും ആയുധശേഖരവും അതിവേഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ വിമാന സർവീസുകൾ എന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്ന് വലിയൊരു ഡ്രോൺ ശേഖരവും അനുബന്ധ സംവിധാനങ്ങളും ഈ വിമാനങ്ങൾ വഴി പാകിസ്താനിൽ എത്തിച്ചതായാണ് വിവരം. ഇതിനുപുറമേ, വ്യോമ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വ്യോമപ്രതിരോധ സംവിധാനങ്ങളും പാകിസ്‌താന് ലഭിച്ചിട്ടുണ്ടാകാമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ കരുതുന്നു.
നേരത്തെയും തുർക്കിയിൽ നിന്ന് അത്യാധുനിക ഡ്രോണുകൾ പാകിസ്താൻ വാങ്ങിയിട്ടുണ്ട് അതിൽ പ്രശസ്തമായ ഒന്നാണ് ഇടത്തരം ഉയരത്തിൽ ദീർഘനേരം പറക്കാൻ ശേഷിയുള്ള ബെരക്തർ
(Bayraktar TB2) ഡ്രോൺ. റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ കവചിത വാഹനങ്ങളും നാവിക ആസ്തികളും തകർക്കാൻ യുക്രൈൻ വിജയകരമായി ഉപയോഗിച്ചതോടെയാണ് ബൈരക്തർ ടിബി2 ഡ്രോൺ ലോകശ്രദ്ധ നേടിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നതെങ്കിലും, ഡ്രോൺ അധിഷ്ഠിത ആയുധശേഖരം വർദ്ധിപ്പിക്കാൻ പാക് സൈന്യം അതീവ താല്പര്യം കാണിക്കുന്നുണ്ട്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ നേരിട്ടുള്ള താല്പര്യപ്രകാരമാണ് ഈ ആയുധ ഇടപാടുകൾ നടക്കുന്നത് എന്നാണ് വിവരം. തുർക്കിയും സൗദി അറേബ്യ യുമായുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണകരാറുകൾ ഉപയോഗപ്പെടുത്തിയാണ് പാകിസ്താൻ ഈ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് എന്നാണ് സൂചന.
അഫ്ഗാനിസ്താനുമായുള്ള തങ്ങളുടെ പടിഞ്ഞാറൻ അതിർത്തികളിൽ നിരീക്ഷണങ്ങൾക്കും ആക്രമണങ്ങൾക്കുമായി പാകിസ്താൻ നിലവിൽ തുർക്കി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളും ദീർഘദൂര യുഎവികളും മറ്റ് ആധുനിക നിരീക്ഷണ സംവിധാനങ്ങളും സ്വന്തമാക്കാൻ പാകിസ്താൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കങ്ങൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments