Breaking News

*അവശ്യസാധന വിലകയറ്റം: ഓണവും, നബിദിനവും പൊള്ളും.പഞ്ചസാര വില 70 കടന്നു,നേന്ത്രക്കായ 80 നും 90 നും ഇടയിൽ,ഉള്ളി 60 പിന്നിട്ടു.കോഴിക്ക് മാത്രം വില ഇടിഞ്ഞു.*

കാസർഗോഡ് : വിപണിയിൽ പഞ്ചസാര വില കുതിക്കുന്നത് ഓണനാളിലും, നബിദിനത്തിനും പായസങ്ങളിൽ മധുരം കുറയും.നാലുദിവസം മുമ്പ് വരെ 54 രൂപയുണ്ടായിരുന്ന പഞ്ചസാരക്കാണ് ഒറ്റയടിക്ക് ഇന്നലെ 70മുതൽ 74രൂപയിലേക്ക് ഉയർന്നത്. അതേസമയം പഴം പച്ചക്കറി വിലകളിലും വിലകയറ്റമുണ്ട്. ഉള്ളിക്ക് 60 രൂപ ഉയർന്നത് ഓണസദ്യയ്ക്ക് രുചി കുറയും. നേന്ത്രപ്പഴത്തിനും കദളിപ്പഴത്തിനും വില 80-90 തന്നെ നിൽക്കുന്നുണ്ട്.ഇത് സെഞ്ച്വറി അടിക്കുമെന്നും വ്യാപാരികൾ സൂചന നൽകുന്നുണ്ട്.

 അതേസമയം ഓണനാളിൽ ആവശ്യക്കാർ കുറഞ്ഞതിനാൽ കോഴി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസംവരെ 140 രൂപയ്ക്ക് വിറ്റിരുന്ന കോഴി ഇന്നത്തെ വില 120 രൂപയാണ്. ചിലയിടങ്ങളിൽ കോഴി ഫോമിൽ നിന്ന് നേരിട്ട് വാങ്ങി 110 രൂപയ്ക്കും നൽകുന്നുണ്ട്. മത്സ്യ വിപണിയിലും വിലക്കുറവുണ്ട്.ഇന്ന് ചെറിയ ഇനം അയലക്ക് കിലോയ്ക്ക് 100 രൂപയാണ് വില. കൊഞ്ചന് 550രൂപയും, അയക്കൂറയ്ക്ക് (കിംഗ് ഫിഷ്)750 രൂപയുമാണ് വില.മാഞ്ചിക്ക് (ആവോലി)ഇന്നത്തെ വില 600 രൂപയാണ്.വരും  ദിവസങ്ങളിലെ ഓണം,നബിദിന അവധി കാരണം മത്സ്യബന്ധനം നടക്കാത്തതിനാൽ    മത്സ്യവിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നും തൊഴിലാളികൾ പറയുന്നുണ്ട്.

 നാടും,നഗരവും ഓണത്തെയും, നബിദിനത്തെയും വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് അവശ്യസാധനങ്ങളുടെ വില കുതിക്കുന്നത്.ഇത് സാധാരണക്കാരായ കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുന്നുണ്ട്. ഇനിയും വിലകൂടിയാൽ തങ്ങളുടെ ഓണാഘോഷത്തിന് മധുരം കുറയുമെന്ന് വീട്ടമ്മമാർ ആശങ്കപ്പെടുന്നു.

 അതേസമയം അവശ്യസാധനങ്ങളുടെ വിലകയറ്റം മൂലം കാസർഗോഡ് നഗരത്തിൽ ഇനിയും ഓണം,നബിദിന വിപണി ഉണർന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.വസ്ത്ര വ്യാപാര മേഖലയും ഉണർവ്വില്ല. അതേസമയം കാഞ്ഞങ്ങാട് നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.മെച്ചപ്പെട്ട കച്ചവടവുമു ണ്ടെന്ന് വ്യാപാരികളും പറയുന്നു.

 പഴവർഗങ്ങളിലെ ഇന്നത്തെ വിപണി വില ഇപ്രകാരമാണ്. ആപ്പിൾ 240, മുസംബി 60, അനാറ് 140, കറുത്ത മുന്തിരി 80,പേർള 120, പപ്പായ 60, പൈനാപ്പിൾ 80, ചെറുനാരങ്ങ 120, ഡ്രാഗൺ ഫ്രൂട്ട് 120, മാമ്പഴം 140.ലിച്ചി 300, റമ്പൂട്ടാൻ 450, ഡ്രാഗൺ  140.

ഫോട്ടോ:ഓണം, നബിദിനാഘോഷങ്ങൾക്കിടെ വിലകയറ്റത്തിൽ പഴവർഗ്ഗങ്ങൾ.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments