Breaking News

*സ്ത്രീധന പീഡന മരണം ; വിചാരണ 90 ദിവസത്തിനകം ആരംഭിക്കണം*

സ്ത്രീധന പീഡന മരണക്കേസുകളില്‍ കുറ്റപത്രം ലഭിച്ച്‌ 90 ദിവസത്തിനകം കീഴ്ക്കോടതികള്‍ വിചാരണ നടപടികള്‍ ആരംഭിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളിലെ പ്രോസിക്യൂഷൻ നടപടികള്‍ വേഗത്തിലാക്കാൻ ആവശ്യമായ മാർഗരേഖയും പുറപ്പെടുവിച്ചു. രാജ്യത്ത് സ്ത്രീധന നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോല്‍, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നവരും നല്‍കുന്നവരും ശിക്ഷാനടപടികള്‍ക്ക് വിധേയരാകാതെ രക്ഷപ്പെടുന്നു. നിയമനിർമ്മാണസഭകള്‍, നീതിന്യായ വ്യവസ്ഥ, നിയമപാലന ഏജൻസികള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍ തുടങ്ങി എല്ലാ ഭാഗത്തു നിന്ന് ഊർജ്ജിത ശ്രമങ്ങള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ സ്ത്രീധനപീഡനമരണക്കേസ് പരിഗണിക്കവെയാണ് നിർദ്ദേശങ്ങള്‍. 

*മറ്റ് നിർദ്ദേശങ്ങള്‍*

1) സ്ത്രീധന നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള ഓഫീസർമാരുടെയും കുടുംബ കൗണ്‍സിലിംഗ് കേന്ദ്രങ്ങളുടെയും അടക്കം പ്രവർത്തനം കാര്യക്ഷമമാക്കണം

2) ബോധവൽകരണ ക്യാമ്പയിനുകള്‍ നടത്തണം

3) കേസുകള്‍ക്ക് മുൻഗണന നല്‍കി, വിചാരണക്കോടതികള്‍ പരിഗണിക്കണം

4) അനാവശ്യമായി കേസുകള്‍ മാറ്റിവെയ്‌ക്കരുത്

5) കേസുകള്‍ വിചാരണക്കോടതികള്‍ വേഗത്തില്‍ തീർപ്പാക്കുന്നുവെന്ന് ഹൈക്കോടതികള്‍ ഉറപ്പാക്കണം.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments