Breaking News

*രാഷ്ട്രീയ തന്ത്രങ്ങളില്‍ പുതിയ ചുവടുമായി രാഹുല്‍ ഗാന്ധി; ജെന്‍ സികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന*

രാജ്യത്തെ യുവ വോട്ടര്‍മാരോടുള്ള രാഷ്ട്രീയ സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ ജനകീയ വിഷയങ്ങളില്‍ പങ്കാളിയാവുകയെന്ന തന്ത്രമാണ് രാഹുല്‍ ഗാന്ധി പരീക്ഷിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജെന്‍ സി തലമുറയെയും സ്ത്രീകളെയും ലക്ഷ്യമാക്കി നേരിട്ടുള്ള സംവാദങ്ങള്‍ക്കും ഡിജിറ്റല്‍ ഇടപെടലുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് രാഹുലിൻ്റെ പുതിയ തന്ത്രം.
പൊതുയോഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ വിദ്യാര്‍ത്ഥികളുടെ ദൈനംദിന ആശങ്കകള്‍ നിലനില്‍ക്കുന്ന വിഷയങ്ങളിലേയ്ക്കാണ് രാഹുല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരപരീക്ഷകളിലെ പ്രതിസന്ധി, ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments