*ദേശീയപാത-66 നിർമ്മാണ സ്തംഭനം: ചെർക്കള ടൗൺ വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സമര പ്രഖ്യാപന ജനകീയ കൺവെൻഷൻ ഉടൻ.*
ചെർക്കള : ചെർക്കള ടൗണിലൂടെ കടന്ന് പോവുന്ന ദേശീയപാത-66 നിർമ്മാണ സ്തംഭനം കാരണം ജനങ്ങൾ പൊറുതി മുട്ടിക്കഴിയുന്ന സാഹചര്യത്തിൽ ദേശീയ പാത അതോറിട്ടിക്കെതിരെയും നിർമ്മാണ കമ്പനിക്കെതിരെയും അതിശക്തമായ തുടർ സമരവും കേരള ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യാനും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചെർക്കള ടൗൺ വാർഡ് മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പ്രക്ഷോഭ പടിപടികൾക്ക് അന്തിമ രൂപം നൽകാൻ ഉടൻ തന്നെ സമര പ്രഖ്യാപന ജനകീയ കൺവെൻഷൻ വിളിച്ച് ചേർക്കുമെന്നും ഇതിന് മുന്നോടിയായി നിയമ വിദഗ്ധരുമായുള്ള ആശയ വിനിമയവും ബന്ധപ്പെട്ട കൂടിക്കാഴ്ചകളും ആരംഭിച്ചതായി വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി എ അബ്ദുള്ള ടോപ്പും ജനറൽ സെക്രട്ടറി സി മുഹമ്മദ് ഹാജി ചെർക്കളയും പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments