Breaking News

*ഗതാഗത നിയമലംഘനങ്ങളിൽ പിഴകളുടെ പെരുമഴ. അമ്പരന്ന് വാഹന ഉടമയായ സ്വദേശി വനിത.*

കുവൈത്ത് സിറ്റി : ഓഗസ്റ്റ് 20,  കുവൈത്തിൽ അമ്പത്കാരിയായ സ്വദേശി വനിത  ട്രാഫിക് പിഴകളുടെ ‘മെഗാ പ്രൈസ്’ അടിച്ചതിന്റെ അമ്പരപ്പിലാണ്. സുരക്ഷാ പരിശോധനയ്ക്കിടെ വാഹനം നിർത്തിയപ്പോഴാണ് ട്രാഫിക് വകുപ്പിൽ തന്റെ പേരിൽ പിഴകളുടെ  ഒരു കൂമ്പാരം തന്നെ ഉള്ളതായി ഇവർ തിരിച്ചറിയുന്നത്. വേഗപരിധി ലംഘനം മുതൽ സിഗ്നൽ മറികടക്കൽ വരെയുള്ള വിവിധ കലാ പരിപാടികൾ നടത്തിയതിന്റെ പേരിലാണ് ഈ "സമ്മാന തുക" . ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനത്തിൽ പരിശോധന നടത്തിയ  
 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരുടെ പേരിലുള്ള പിഴ സംഖ്യ കണ്ട് ആദ്യം ഞെട്ടിയത്. വിവിധ നിയമ ലംഘങ്ങളുടെ  പേരിൽ ആയിരക്കണക്കിന് ദിനാർ  ആണ് സ്ത്രീയുടെ പേരിൽ ചുമത്തപ്പെട്ടിരിക്കുന്നത്.മെഗാ പ്രൈസ് അടിച്ച വിവരം ശ്രദ്ധയിൽ പെടുത്തിയ ഉദ്യോഗസ്ഥരോട് ഇവർ നടത്തിയ പ്രതികരണവും കൗതുകകരമായിരുന്നു.തനിക്ക് സാഹൽ ആപ്പ്  ഉപയോഗിക്കാൻ അറിയാത്തതിനാലാണ് ഇത്രയും തുക പിഴ ഉണ്ടായ വിവരം അറിയാതെ പോയത് എന്നായിരുന്നു സ്ത്രീയുടെ പ്രതികരണം. റോഡിലെ സിഗ്നലുകളും വേഗ പരിധിയും ശ്രദ്ധിക്കാൻ കഴിയാതെ പോയത് പോലെ തന്നെ ഈ പിഴകളുടെ കാര്യവും ശ്രദ്ധയിൽപ്പെട്ടില്ല…ചെറിയൊരു കയ്യബദ്ധം... മാപ്പാക്കണം..! പഴയ പോലെ മാപ്പും വാസ്തയും  ഒന്നും ഇപ്പോൾ ഒട്ടും നടക്കാത്ത സാഹചര്യാണെന്ന വിവരവും സ്ത്രീ അറിയാതെ   പോയതാണ് കാര്യങ്ങൾ ഇത്രത്തോളം വഷളായത്. . ഏതായാലും പിഴകൾ ഒരേ വാഹനത്തിന്റെ പേരിലാണോ, അതോ ഇവരുടെ പേരിലുള്ള മറ്റു വാഹനങ്ങൾ ഉൾപ്പെടെയുള്ളതാണോ  എന്നത്  അന്വേഷിച്ചു വരികയാണ്. ഇത്രയും തുക വളർന്നു പന്തലിച്ചിട്ടും വാഹന ഉടമ അറിയാതെ പോയതിന്റെ കാരണവും ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്., 

റഹിം ആരിക്കാടി   കുവൈറ്റ്


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments