Breaking News

*‘രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി; തുടർസമരങ്ങൾക്ക് കോർ കമ്മിറ്റി തീരുമാനം, സെപ്റ്റംബറിൽ 'ക്യാ ബോൽതി പബ്ലിക്' ക്യാമ്പയിൻ*

മുംബൈ : സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിൻ തുടങ്ങാനും ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റി തീരുമാനിച്ചു. ഇതിനിടെ മുംബൈയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രണ്ടായിരത്തോളം കുട്ടികളോട് സംവദിച്ചു.

സമ്മർദ ശക്തിയാകാൻ ബലമുള്ളൊരു നേതൃത്വവും അംഗങ്ങളും വേണം. അതിനാൽ അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകൾ ഏറ്റെടുത്തും അടിത്തറ ശക്തമാക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ സാംബാജി നഗറിലെ വീട്ടിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ. സെപ്റ്റംബറിൽ പൊതുജനങ്ങളെ കേൾക്കാൻ ക്യാ ബോൽതി പബ്ലിക് ക്യാമ്പയിൻ തുടങ്ങും. വെബ്സൈറ്റ് രൂപീകരിച്ച് അംഗത്വം വിതരണം ചെയ്യും. അഭിജിത് ദിപ്കെ കൺവീനറായും സൗരവ് ദാസും അശുതോഷ് രംഗയും കോ കൺവീനർമാരായും ആണ് കമ്മിറ്റി. രാജ്യത്തെ 5 സോണുകളിൽ ഉപസമിതികൾ രൂപീകരിച്ചു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണം ആണ് പ്രധാന ലക്ഷ്യം. തൊഴിലില്ലായ്മ അടക്കം യുവാക്കളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കും. ഉടൻ സമരമില്ലെങ്കിലും തുടർ സമരങ്ങൾക്കായി മൂർച്ച കൂട്ടുകയാണ് പാറ്റകൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments