Breaking News

*കാസറഗോഡ് ലഹരി വേട്ട;വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ.*

കാസറഗോഡ് : ജില്ലയിലെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. ഓപ്പറേഷൻ'തൂഫാന്റെ' ഭാഗമായി നടത്തിയ പെട്രോളിംഗിനിടയിലാണ് പ്രതികൾ പിടിയിലായത്.

സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവരിൽ നിന്നും 18 ഗ്രാം എം.ഡി.എം.എ പിടികൂടി:
മുട്ടത്തൊടി ഗ്രാമത്തിൽ ഹിദായത്ത് നഗർ ഭാഗത്ത് വെച്ച് KL 14 AF 1312 നമ്പർ റെഡ് കളർ സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മുഹമ്മദ് അൻഷീദ് എ.സി (26), അബ്ദുൾ ഖാദർ സി (27) എന്നിവരെയാണ് ഡാൻസാഫ് ടീമിന്റെയും വിദ്യാനഗർ പോലീസിന്റെയും സംയുക്ത പരിശോധനയിൽ പിടികൂടിയത്.

 പ്രതികളുടെ പക്കൽ നിന്നും 18 ഗ്രാം എം.ഡി.എം.എയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവർക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 0344/2026, എൻ.ഡി.പി.എസ് ആക്ട് വകുപ്പ് 22(c) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 കാസറഗോഡ് ഇൻസ്പെക്ടർ ഓഫ് പോലീസ് നളിനാക്ഷൻ, വിദ്യാനഗർ പോലീസ് സ്റ്റേഷൻ എസ്.ഐ അനൂപ് എസ്, എസ്.ഐ ഉമേശൻ, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, പ്രജിത്ത് എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളായ എസ്.സി.പി.ഒ ഷൈജു, സി.പി.ഒമാരായ മുഹമ്മദ് ആരിഫ്, ഉണ്ണികൃഷ്ണൻ, സനൂപ്, വിജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ആൾട്ടോ കാറിൽ കടത്താൻ ശ്രമിച്ച 2.730 ഗ്രാം എം.ഡി.എം.എ പിടികൂടി:
ചെങ്കള ഗ്രാമത്തിൽ ചെർക്കള കുഞ്ഞിക്കര ഭാഗത്ത് വെച്ചാണ് ആദ്യ സംഭവം. കുഞ്ഞിക്കര ഭാഗത്തുനിന്നും ചെർക്കള ഭാഗത്തേക്ക് KL 14 X 4808 നമ്പർ ആൾട്ടോ കാറിൽ വരികയായിരുന്ന ഉണ്ണികൃഷ്ണൻ പി (26) എന്നയാളെയാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ടിട്ട് വാഹനം നിർത്തി ഓടാൻ ശ്രമിച്ച പ്രതിയെ പിടിക്കൂടി നടത്തിയ പരിശോധനയിൽ 2.730 ഗ്രാം എം.ഡി.എം.എയും ഡിജിറ്റൽ ത്രാസും ഗ്ലാസ് ഹുക്കുകളും കണ്ടെടുത്തു. പ്രതിക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ എസ്.ഐ വിജയൻ മേലത്ത്, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ രേഷ്മ, ബിനു എം.പി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments