Breaking News

*മുസ്ലിം ലീഗ്, സി പി എം കമ്മിറ്റികൾ ഒരുമിച്ച് ചേർന്ന് ഉന്നത പോലീസ് അധികാരികളുടെ സഹകരണത്തോടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ പുനസ്ഥാപിച്ച ഉണ്യാലിലെ സമാധാന അന്തരീക്ഷം അപ്പാടെ തകർക്കുന്നു.*

ഉണ്ണിയാൽ : 2026 ഓഗസ്റ്റ് 6 ആം തിയ്യതി വ്യാഴാഴ്ച രാത്രി 8:30 ന് ഉണ്ണിയാൽ ജ്ഞാനപ്രഭ സ്കൂളിൻ്റെ പരിസരത്തുള്ള സീ സൈഡ് ക്ലബിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്ന ഉണ്ണിയാൽ സ്വദേശി കൊണ്ടേരൻ്റെ പുരയ്ക്കൽ യൂനുസ് മകൻ നൂറുദ്ധീൻ (18), ആലിൻചുവട് സ്വദേശി തേക്കിൻ്റെ പുരയ്ക്കൽ ഷംസുദ്ദീൻ മകൻ അജ്മൽ (22), ഉണ്ണിയാൽ സ്വദേശി ആലിഹാജിൻ്റെ പുരയ്ക്കൽ റഷീദിൻ്റെ മകൻ റിയാൻ (18) എന്നീ വിദ്യാർത്ഥികളെ ഉണ്ണിയാൽ പ്രദേശത്തെ  സിപിഎം സ്ഥിരം ക്രിമിനലുകളായ ഊറാൻകടവത്ത് റെമീസ്, ഞാറക്കടവത്ത് സുബിനാസ്, മരക്കാരകത്ത് മർഷിദ്, ഞാറകടവത്ത് ബാദുഷ, കമ്മുട്ടകത്ത് ഇമ്രാൻ തുടങ്ങിയ 15 ഓളം പേരുടെ നേതൃത്വത്തിൽ ഇരുമ്പ് വടികളും ആയുധങ്ങളുമായി വന്നു വെട്ടി പരിക്കേല്പി ക്കുകയുണ്ടായി. ഇതിൽ രണ്ടുപേർ ഇപ്പോഴും തലക്ക് ഗുരുതരമായി പരിക്കുപറ്റി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വർഷങ്ങൾക്കു മുമ്പ് മുസ്ലിം ലീഗിന്റെ ആദരണീയരായ പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് സിപിഐഎം പാർട്ടി നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ഇ എൻ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ  ഉണ്യാലിലെ  മുസ്ലിം ലീഗ്, സി പി എം കമ്മിറ്റികൾ ഒരുമിച്ച് ചേർന്ന് ഉന്നത പോലീസ് അധികാരികളുടെ സഹകരണത്തോടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ പുനസ്ഥാപിച്ച ഉണ്യാലിലെ സമാധാന അന്തരീക്ഷം അപ്പാടെ തകർക്കുന്നതിനുവേണ്ടി കുറച്ചുകാലങ്ങളായി ഇവർ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
     കേരള സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നതിനാലും താനൂരിൽ പുതിയ ഐക്യ ജനാധിപത്യ മുന്നണി എംഎൽഎ വ ന്നതിനാലുമാണ് തീരപ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് വരുത്തി തീർക്കാനും ലഹരി മദ്യ മാഫിയകൾക്ക് അവസരം നൽകുന്നതിനുമാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല ഐക്യ ജനാധിപത്യ മുന്നണി സർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച താനൂർ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട SPV നടപ്പിലാക്കാതിരിക്കാൻ വേണ്ടിയാണോ ഇത്തരം അക്രമങ്ങളിലൂടെ തീരപ്രദേശത്ത് അശാന്തി നിലനിർത്താൻ ഇവർ ശ്രമിക്കുന്നത്  എന്നും ഞങ്ങൾ സംശയിക്കുന്നു,.  നമ്മുടെ ജില്ലയിലെ പ്രധാന ടൂറിസം പ്രദേശമായ ഉണ്യാലില്‍ ദിവസം തോറും നിരവധി ആളുകളാണ് വന്നു പോയിക്കൊണ്ടിരിക്കുന്നത്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ഇവിടെ വരുന്ന പല ആളുകളുടെയും വാഹനങ്ങൾ തകർക്കുവാനും അവരെ അ ക്രമിക്കുവാനും അവരുടെ കൂട്ടത്തി ലുള്ള സ്ത്രീകളോട് മോശമായി പെരുമാറാനും ഇതിനുമുമ്പ് ഈ അക്രമികൾ നേതൃത്വം നൽകിയതായി ഇവിടെയുള്ളവർ പറയുന്നു. ഉണ്ണിയാൽ പ്രദേശത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും കേരളത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രം ആക്കാനും ഇവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളായ പാവപ്പെട്ട ആളുകൾക്ക് അവരുടെ കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കുവാനും ഉണ്ണിയാലിൽ വീണ്ടും സമാധാന അന്തരീക്ഷം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി ഇത്തരം അക്രമികളെ നിലക്ക് നിർത്താൻ പാർട്ടിക്കാരും അധികാരികളും തയ്യാറാവണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഈ കഴിഞ്ഞ ദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട പ്രതികളായ  മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് പോലീസ് അധികാരികളോട് ആവശ്യപ്പെടുന്നു. നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഇത്തരം ക്രിമിനലുകൾക്ക് യാതൊരുവിധ സഹായവും നൽകാതെ അവരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാൻ ഉണ്ണിയാലിലെ പ്രാദേശിക സിപിഐഎം നേതൃത്വം തയ്യാറാകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ താനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എൻ മുത്തുക്കോയ തങ്ങൾ, ഭാരവാഹികളായ എംപി അഷ്റഫ്, നൂഹ് കരിങ്കപ്പാറ, സൈദലവി ഹാജി, , തിരൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി ഇ എം ഇഖ്ബാൽ, കെ എം നൗഫൽ, പി പി അക്ബർ,വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സിഎംടി ബാവ,ജനറൽ സെക്രട്ടറി കമറു മാസ്റ്റർ എന്നിവർ പങ്കെടുത്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments