Breaking News

*‘ഞാൻ ഭാര്യയെ കൊന്നു, കാരണം അവളെന്നെ ചതിച്ചു'...; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് ഇരട്ടക്കൊല, ആത്മഹത്യ*

ലഖ്‌നൗ : ലഖ്‌നൗവിൽ ബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യയെയും സഹോദരിയെയും വെടിവെച്ചുകൊന്ന ശേഷം ജീവനൊടുക്കിയത്  കൊലപാതക വിവരങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പങ്കുവെച്ചശേഷം. എസ്‌.ബി.ഐ. ജീവനക്കാരനായ മാനസ് വാജ്പേയി (38) ആണ്, ഭാര്യ ദിവ്യ മിശ്ര, സഹോദരി ശിവ വാജ്പേയി എന്നിവരെ കൊലപ്പെടുത്തുകയും കൊലപാതകവിവരവും പദ്ധതിയും വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പങ്കുവെയ്ക്കുകയും ചെയ്തശേഷം ജീവനൊടുക്കുകയും ചെയ്തത്.

മാനസും ദിവ്യയും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായിരുന്നുവെങ്കിലും ഇവർക്ക് കുട്ടികളില്ലായിരുന്നു. ഒരു വർഷം മുമ്പ് മാനസിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദിവ്യ മിശ്ര അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് ജീവനക്കാരിയായ ദിവ്യയെ അവരുടെ തൊഴിൽസ്ഥലത്തുചെന്ന് വിളിച്ചിറക്കിയ ശേഷം മാനസ് കൊലപ്പെടുത്തിയത്. ദിവ്യക്ക് വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മാനസ് കൊലപാതകം നടത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭാര്യയെ വെടിവെച്ചശേഷം ഭിന്നശേഷിക്കാരിയായ തന്റെ സഹോദരി ശിവയെ വധിക്കുന്നതിനായി മാനസ് വീട്ടിലേക്ക് തിരിച്ചു. ഈ യാത്രയ്ക്കിടയിലാണ് ഇയാൾ തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപേഡേറ്റ് ചെയ്തത്. ‘ഞാൻ എന്റെ ഭാര്യയെ കൊന്നു, കാരണം അവൾ എന്നെ ചതിച്ചു... ഇനി എനിക്ക് എന്റെ സഹോദരിയെ കൊല്ലണം, ഞാനും മരിക്കും. അവളുടെ സഹോദരി പ്രഗ്യയ്ക്കും ഭരത്തിനും ഇപ്പോൾ എല്ലാം അറിയാം’, എന്നായിരുന്നു ആ സ്റ്റാറ്റസ്.

വീട്ടിലെത്തിയ മാനസ് തന്റെ അനിയത്തിയായ ശിവയെ വെടിവെച്ചുകൊല്ലുകയും തുടർന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയുമായിരുന്നു. താൻ മരിച്ചുകഴിഞ്ഞാൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ നോക്കാൻ മറ്റാരുമുണ്ടാകില്ലെന്ന ആശങ്കയിലാണ് മാനസ് 28-കാരിയായ ശിവയെ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ട ദിവ്യയുടെ സഹോദരിയും മാധ്യമപ്രവർത്തകയുമായ പ്രഗ്യ മിശ്ര സംഭവമറിഞ്ഞ് സാമൂഹിക മാധ്യമമായ 'എക്‌സിൽ' പങ്കുവെച്ച കുറിപ്പും പുറത്തുവന്നിട്ടുണ്ട്. ഗോമതിനഗറിൽ തന്റെ സഹോദരിക്ക് വെടിയേറ്റതായി തനിക്ക് ഫോണിലൂടെ വിവരം ലഭിച്ചെന്നും  അവളിപ്പോൾ ലോഹിയാ ആശുപത്രിയിലാണെന്നും പ്രഗ്യ കുറിപ്പിൽ പറഞ്ഞു. ദൈവമവളെ രക്ഷിക്കട്ടെയെന്ന് പ്രാർത്ഥിച്ച പ്രഗ്യ, ഉത്തർപ്രദേശ് പോലീസിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments