കാസർഗോഡ് ഹെഡ്പോസ്‌റ്റോഫീസിന് മുമ്പിൽ PACL ഫീൽഡ് വർക്കർമാരുടെയും, നിക്ഷേപകരുടെയും *കൂട്ട ഉപവാസ സമരം*
കാസർഗോഡ് : SEBI യുടെയും, കേന്ദ്ര സർക്കാരിന്റെയും നിഷ്‌ക്രിയത്വത്തിനും, നീതി നിഷേധത്തിനും എതിരെ സ്വാതന്ത്രദിനത്തിൽ 2026 ഓഗസ്റ്റ് 15-ന് കാസർഗോഡ് ഹെഡ്പോസ്‌റ്റോഫീസിന് മുമ്പിൽ PACL ഫീൽഡ് വർക്കർമാരുടെയും, നിക്ഷേപകരുടെയും *കൂട്ട ഉപവാസ സമരം* പോസ്റ്റ് ഓഫീസ് പരിസരത്തു കേന്ദ്രീകരിച്ചു പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്തു രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഉപവാസം CITU സംസ്ഥാന സെക്രട്ടറി ശ്രീ ടീ കെ രാജൻ ഉദ്ഘാടനം ചെയ്തു. 10 വർഷം കഴിഞ്ഞിട്ടും pacl നിക്ഷേപം SEBI തിരിച്ചു നല്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചു. PACL FAU ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി. വീ രമണി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ.ബീ ടി. സുഗുണൻ സ്വാഗതം പറഞ്ഞു.CPM കാസർഗോഡ് ജില്ലാ സെക്രട്ടറി ശ്രീ ഗിരികൃഷ്ണൻ, CPIകാസർഗോഡ് ജില്ലാ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ശ്രീ പീ. വി. രാജൻ ആർ.രാധാകൃഷ്ണൻ. സെക്രട്ടറി. PACL FAU സംസ്ഥാന കമ്മിറ്റി ശ്രീമതി. പി. ലക്ഷ്മി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദുമ ശ്രീ.വീകെ.നായർ.ര ക്ഷാധികാരി PACL FAU. കാസർഗോഡ് ജില്ലാ കമ്മിറ്റി, ശ്രീ എ ബാബുമാഷ്, അച്ചുതൻ മാഷ്, സി എച്ച് ഗോപാലകൃഷ്ണ, രമണി ചിറ്റാരിക്കൽ ചന്ദ്രാവതി മധുർ,എന്നിവർ സംസാരിച്ചു ട്രഷറർ ശ്രീ രാധാകൃഷ്ണൻ പെരിയ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments