*FEELAയുടെ ഔദ്യോഗിക വെബ് പോർട്ടൽ ഉദ്ഘാടനം നാളെ ചെർക്കളയിൽ.*
കാസർഗോഡ് : തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയറിംഗ് ജീവനക്കാരുടെ സംഘടനയായ **ഫെഡറേഷൻ ഓഫ് എൻജിനീയറിംഗ് എംപ്ലോയീസ് ഇൻ ലോക്കൽ അഡ്മിനിസ്ട്രേഷൻ (FEELA)**യുടെ ഔദ്യോഗിക വെബ് പോർട്ടലിന്റെ ഉദ്ഘാടനം 2026 ആഗസ്റ്റ് 15-ന് നടക്കും.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനും അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ വിവരങ്ങളും സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് പുതിയ വെബ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്.
വെബ് പോർട്ടലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി നിർവഹിക്കും. FEELA സംസ്ഥാന പ്രസിഡന്റ് ശ്രീ. സുഭാഷ് പി. കെ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാസർഗോഡ് എം.എൽ.എ ശ്രീ. കല്ലട മാഹിൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുള്ളക്കുട്ടി ചേർക്കള, ചേർക്കള പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വസന്തൻ അജക്കോട്, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗം ശ്രീ. അൻസാർ മുണ്ടാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
FEELAയുടെ സംസ്ഥാന ഭാരവാഹികളും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments