Breaking News

*അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ചരമദിനത്തോടനുബന്ധിച്ച് ചെർക്കള വിൻഡ് വാലി റിസോർട്ടിൽ ടീം കാസർകോട് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പിന്നണി ഗായിക സ്വർണ കെ. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.*

ചെർക്കള : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ചരമദിനത്തോടനുബന്ധിച്ച് ടീം കാസർഗോഡ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചെർക്കള വിൻഡ് വാലി റിസോർട്ടിൽ വെച്ചായിരുന്നു ചടങ്ങ്.പിന്നണി ഗായിക സ്വർണ്ണ കെഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.

 “സോ സാൽ പെഹ്‌ലെ”എന്ന കൃതിയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ജാബിർ പാട്ടില്ലത്ത്, സൈനബ് കോളേജ് പ്രിൻസിപ്പൽ ഡോ. നീന എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ റഫിയുടെ ചരമദിനത്തോടനുബന്ധിച്ച് നടത്തിയ മുഹമ്മദ് റഫി ഗാനാലാപന മത്സരത്തിൽ വിജയിച്ച വിശ്വംഭരൻ വെള്ളിക്കോത്ത്, മുഹ്സിൻ ചൂരി, ഗണേശ് നീർച്ചാൽ എന്നിവർക്ക് മെമന്റോ വിതരണം ചെയ്തു.മുഹമ്മദ് റഫിയുടെ  ഗാനങ്ങൾ ആലപിക്കുകയും അദ്ദേഹത്തിന്റെ സംഗീത പാരമ്പര്യം അനുസ്മരിക്കുകയും ചെയ്തു.
അസ്മാസ് അഹ്മദ് ഹാജി, വി.അബ്ദുൾ സലാം, ബി.എം.സാദിഖ് രവി കൊട്ടോടി, മുഹമ്മദ് പട്ള, ഖാദർ പള്ളം, ശോഭന ടീച്ചർ, അൻവർ കെ.ജി,മധുമുണ്ടയിൽ,സിദ്ദീഖ് പടപ്പിൽ,സുധ മധു, സുബൈർ പടപ്പിൽ,ഹമീദ് കാവിൽ, KL14 ടീം അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ:മുഹമ്മദ് റാഫി ഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിശ്വംഭരൻ വെള്ളിക്കോത്തിന് പിന്നണിഗായിക സ്വർണ്ണ കെഎസ്‌  മെമെന്റോ സമ്മാനിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments