Breaking News

*അധിക്ഷേപ പരാമർശം; ടി.ജി.മോഹൻദാസിനെതിരെ ചെറുവിരലനക്കാതെ പൊലീസ്;താനായിരുന്നുവെങ്കിൽ സമരക്കാരെ വെടിവച്ച് കൊന്നേനെയെന്ന മോഹൻദാസിന്റെ വിഡിയോ ഇപ്പോഴും യുട്യൂബിൽ നിന്ന് നീക്കം ചെയ്തിട്ടില്ല.*

നീറ്റ് പരീക്ഷാക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ആർഎസ്എസ് ആശയപ്രചാരകൻ ടി.ജി.മോഹൻദാസിനെതിരെ നടപടിയെടുക്കാതെ പൊലീസ്. താനായിരുന്നുവെങ്കിൽ സമരക്കാരെ വെടിവച്ച് കൊന്നേനെയെന്ന മോഹൻദാസിന്റെ വിഡിയോ ഇപ്പോഴും യുട്യൂബിൽ തുടരുകയാണ്. കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല. മോഹൻദാസ് കൂടുതൽ വിഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് നേരത്തേ കേസ് റജിസറ്റർ ചെയ്തിരുന്നു.
ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ ബലാൽസംഗം ഇഷ്ടപ്പെടുന്നവരാണെന്ന ഹീനമായ പരാമർശവും ടി.ജി.മോഹൻദാസ് നടത്തിയിരുന്നു. കൂട്ടബലാൽസംഗം ചെയ്താൽ പോലും അവർക്ക് പരാതിയില്ലെന്നും മോഹൻദാസ് വിഡിയോയിൽ പറഞ്ഞിരുന്നു. താനായിരുന്നുവെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും പിരിഞ്ഞു പോകാൻ മൂന്നുതവണ ആവശ്യപ്പെട്ട ശേഷം വെടിവയ്ക്കുമായിരുന്നുവെന്നും ശവം പെറുക്കി ആശുപ്രതിയിലെത്തിക്കുമെന്നുമായിരുന്ന മോഹൻദാസിന്റെ വിവാദ പ്രസ്താവന.
വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം മോഹൻദാസിന്റെ പ്രസ്താവനയ് ക്കെതിരെ ഉയർന്നത്. വിദ്വേഷവും അധിക്ഷേപവും തുളുമ്പുന്ന പരാമർശങ്ങൾക്കെതിരെ നടപടിയില്ലാത്തത് ഇത്തരം പ്രചാരണങ്ങൾ തുടരാൻ പ്രോൽസാഹനമാണെന്നായിരുന്നു വിമർശനം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments