Breaking News

*മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ചു ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌*

കാസര്‍കോട്‌ : നെല്ലിക്കുന്ന്‌ കസബ കടപ്പുറത്തെ രോഗികളും നിര്‍ധനരുമായ 12 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ പലവ്യഞ്‌ജനങ്ങളടങ്ങിയ ഓണക്കിറ്റും, ഓണപ്പുടവയും സമ്മാനിച്ച്‌ ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരി.

കസബ കടപ്പുറത്ത്‌ നടന്ന ചടങ്ങില്‍ പ്രസിഡണ്ട്‌ ഷാഫി നാലപ്പാട്‌ ഓണക്കിറ്റും, എന്‍.എ ചാരിറ്റബിള്‍ ഡയറക്‌ടര്‍ ഹസീന അബൂബക്കര്‍ ഓണപ്പുടവയും സമ്മാനിച്ചു.

കാസര്‍കോട്‌ നഗരസഭാ മുന്‍ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍, അർ. മുകുന്ദൻ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും നഗരസഭാ കൗണ്‍സിലര്‍ രഞ്ജീഷ നന്ദിയും പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments