*മുളിയാർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണചന്ത വമ്പിച്ച വിൽപ്പന*
ബോവിക്കാനം : തിരുവോണത്തെ സമൃദ്ധമാക്കാൻ മുളിയാർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ബോവിക്കാനത്ത് ആരംഭിച്ച ഓണ ചന്തയിൽ വമ്പിച്ച വില്പന. ഇത്തരത്തിൽ എല്ലാ ആഴ്ചയിലും ചന്ത തുടരണമെന്ന് പൊതുജന ആവശ്യം ഏറുകയാണ്. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി ഓണ ചന്ത ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർ പേഴ്സൺ ഓമന എ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ നഫീസ സത്താർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പുഷ്പ കുമാരി, നസീർ മൂലടുക്കം, നിമ്യ മനോജ്, ബിസി കുമാരൻ, ഷരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, ആശ, സി.ഡി.എസ് അംഗങ്ങൾ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments