Breaking News

*തമിഴ്നാട് മുഖ്യമന്ത്രിയുടെ CM cell ൽ പരാതി നൽകി; പരാതിക്ക് വേഗത്തിൽ മറുപടിയും ലഭിച്ചു.*

അണ്ണാമലൈ സർവകലാശാലയിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി നേടിയ ബിരുദാനന്ദന ബിരുദത്തിന് യു.ജി.സി അംഗീകാരം സംബന്ധിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ ആശങ്കയുണ്ടായിരുന്നു. അംഗീകാരത്തെ സംബന്ധിച്ച് യു ജി.സി ഇറക്കിയ സർക്കുലറിൽ പറയുന്നത് യു.ജി.സി യുടെ അനുമതി വാങ്ങാതെയാണ് ഈ കാലയളവിൽ സംസ്ഥാനത്തിന് പുറത്തും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ച് ബിരുദങ്ങൾ നൽകിയത്. അതിനാൽ  2015-16 മുതൽ
2022 വരെയുള്ള വിദൂര പഠനം വഴി നേടിയ ബിരുദങ്ങൾക്ക് അംഗീകാരം നൽകാൻ തയ്യാറായില്ല. ഇതിനെതിരെ യുണിവേഴ്‌സിറ്റി മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് ഇതുവരെ നൽകിയ ബിരുദങ്ങൾക്ക് അംഗീകാരം നൽകണമെന്ന് വിധിയുണ്ടായി. 
എന്നാൽ കേരളത്തിൽ ഉൾപ്പെടെ യൂണിവേഴ്സിറ്റികൾ തുല്യതാ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. അത് വിദ്യാർത്ഥികളുടെ ഉന്നത പഠനത്തെയും  സർവീസിൽ പ്രവേശിച്ചവരുടെ പ്രമോഷനെയും ബാധിച്ചു.
അതിനിടെ തമിഴ്നാട്
മുഖ്യമന്ത്രിയുടെ പരാതി സെല്ലിൽ ആഗസ്റ്റ് 2 ന് ഇത് സംബന്ധിച്ച പരാതി നൽകി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ആഗസ്റ്റ് 10 ന് അണ്ണാമലൈ യൂണിവേഴ്‌സിറ്റി വിദൂര വിഭാഗം ഡയറക്ടർക്ക് കൈമാറി.
ആഗസ്റ്റ് 13 ന് പരാതി പരിശോധിച്ച് ബഹു:മദ്രാസ് ഹൈക്കോടതി വിധി( W.P.Nos.11997& 25455/2022 തീയതി 20.01.2023) യുടെ അടിസ്ഥാനത്തിൽ
2015-16 മുതൽ ഓപ്പൺ - വിദൂര വിദ്യാഭ്യാസം വഴി നൽകുന്ന എല്ലാ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾക്കും അംഗീകാരമുണ്ടെന്ന മറുപടി ആഗസ്റ്റ് 24 ന് പരാതിക്കാരന് രജിസ്‌റ്റേർഡ് പോസ്റ്റിൽ ലഭിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ കേവലം  2 ആഴ്ച സമയത്തിനുള്ളിൽ
കേരളത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ പരാതിയിൽ മറുപടി നൽകുകയായിരുന്നു  ഇത് നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും. യൂണിവേഴ്സിറ്റി വ്യക്തത വരുത്തിയ സാഹചര്യത്തിൽ തുല്യതാ സർട്ടിഫിക്കറ്റിന് വേണ്ടി ഹൈക്കോടതി വിധിയുമായി കേരളത്തിലെ യൂണിവേഴ്സിറ്റികളെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments