Breaking News

*കുട്ടികളുടെ ആരോഗ്യം പ്രധാനം ;​ ചേരുവ മുന്നറിയിപ്പ് പായ്ക്കറ്റിന് മുന്നിൽ വേണം**രണ്ടാഴ്ചയ്ക്കകം നടപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശം ഇല്ലെങ്കിൽ നേരിട്ട് വിധി പ്രഖ്യാപിക്കും*

 പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ അധിക അളവിൽ പഞ്ചസാരയും ഉപ്പും കൊഴുപ്പുമൊക്കെ ചേർത്തിട്ടുണ്ടെങ്കിൽ അക്കാര്യം പായ്ക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്തണം. സുപ്രീംകോടതിയുടേതാണ് കർശന നിർദ്ദേശം.


പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഉപഭോക്താക്കൾ,​ പ്രത്യേകിച്ച് കുട്ടികൾ അറിയണം അവർ എന്താണ് കഴിക്കുന്നതെന്ന്. തീരുമാനമെടുത്ത് നടപ്പാക്കാൻ രണ്ടാഴ്ച സമയം അനുവദിച്ചു. അന്ത്യശാസനമാണെന്നും നടപടിയുണ്ടായില്ലെങ്കിൽ നേരിട്ട് വിധി പുറപ്പെടുവിക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല,​കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പും നൽകി.


ഇത്തരം പദാർത്ഥങ്ങൾ പരിധിയിൽ കൂടുതലായാൽ അമിതവണ്ണം, ഉയ‌ർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയ്‌ക്ക് കാരണമാകാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഇക്കാര്യം നടപ്പാക്കണമെന്ന് പലതവണ താത്പര്യപ്പെട്ടു. പക്ഷേ,​ കേന്ദ്രസർക്കാരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയും (എഫ്.എസ്.എസ്.എ.ഐ)​ വിമുഖത കാണിക്കുകയാണെന്ന് കോടതി തുറന്നടിച്ചു. പൊതുതാത്പര്യഹ‌ർജികൾ പരിഗണിക്കുകയായിരുന്നു കോടതി.



കോർപ്പറേറ്റുകൾക്ക്

വഴങ്ങുകയാണോ?

(കോടതിയുടെ ചോദ്യങ്ങൾ)


1 ജനങ്ങൾ ആരോഗ്യത്തോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ?

2 പ്രത്യേകിച്ചും വളർന്നു വരുന്ന കുട്ടികളുടെ കാര്യത്തിൽ?

3 കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോ?

4 കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുകയാണോ?



ഫ്രണ്ട് ഒഫ് പാക്ക്

വാണിംഗ് ലേബൽ

ചിപ്പ്സ്, ബിസ്‌ക്കറ്റ്, ഇൻസ്റ്റന്റ് സ്‌നാക്‌സ് തുടങ്ങിയവയിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ പായ്ക്കറ്റിന്റെ മുൻവശത്ത് തന്നെ മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഒഫ് പാക്ക് വാണിംഗ് ലേബലാണ് വരാൻ പോകുന്നത്. നിലവിൽ കുഞ്ഞ് അക്ഷരങ്ങളിൽ പിറകുവശത്താണ് പ്രിന്റ് ചെയ്യുന്നത്. അക്ഷരങ്ങൾ തെളിഞ്ഞിട്ടുമുണ്ടാവില്ല.


ഇവ ഹൈ എങ്കിൽ

ജാഗ്രത വേണം

 ഹൈ ഇൻ ഷുഗർ

 ഹൈ ഇൻ സോഡിയം

 ഹൈ ഇൻ സാച്ചുറേറ്റഡ് ഫാറ്റ്സ്

 ഹൈ ഇൻ ടോട്ടൽ ഫാറ്റ്സ്




ടാക്സികളിൽ മുൻകൂർ

ടിപ്പിന് വിലക്ക്

ന്യൂഡൽഹി: ഊബർ, ഓല തുടങ്ങിയവ മുഖാന്തരം യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂർ ടിപ്പ് ഈടാക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആപ്പുകൾക്ക് കർശന നിർദ്ദേശം നൽകി. പ്രീ- റൈഡ് ടിപ്പിംഗ് പ്രോംപ്റ്റുകൾ ഉടനടി നീക്കം ചെയ്യണം. യാത്ര പൂ‌ർത്തിയാക്കിയശേഷം ടിപ്പ് നൽകുന്നതിന് തടസമില്ല. 2025ലെ മോട്ടോ‌ർ വെഹിക്കിൾസ് അഗ്രിഗേറ്റർ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായതിനാലാണ് ഇടപെടൽ. യാത്ര ബുക്ക് ചെയ്യുമ്പോൾ 'അഡ്വാൻസ് ടിപ്പ്", 'ചൂസ് ആൻ ആഡ് ഓൺ", 'ഇംപ്രൂവ് യുവർ ചാൻസസ് ഒഫ് ക്വിക്കർ റൈഡ് കൺഫർമേഷൻ" തുടങ്ങിയ പ്രോംപ്റ്റ് മെസേജുകൾ വരുന്നെന്ന് പരാതികൾ വ്യാപകമാണ്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments