*ആര്‍എസ്എസ് മേധാവിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധം; വിസ നിഷേധിക്കണമെന്ന ആവശ്യവുമായി സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തയച്ച് ആയിരങ്ങള്‍*.
വാഷിങ്ടണ്‍ : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിറെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. ആര്‍എസ്എസ് മേധാവിയുടെ യുഎസ് വിസ റദ്ദാക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോക്ക് കത്തെഴുതി. ഭഗവതും സംഘവും ആഗസ്റ്റ് 29ന് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിര്‍ണായക ഇടപെടല്‍. ഇന്ത്യയിലെ മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസിന്റെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് നീക്കം. അമേരിക്കയിലെ യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍സ് സംഘടിപ്പിക്കുന്ന അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡയലോഗിനായാണ് ആര്‍എസ്എസ് നേതാക്കള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കുന്നത്.
വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ അമേരിക്ക മുസ്ലിം കൗണ്‍സിലാണ് (ഐഎഎംസി) കത്തുകള്‍ ഏകോപിപ്പിച്ച് സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ചത്. ആഗസ്റ്റ് 29-ന് ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ മോഹന്‍ ഭാഗവത് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
'മോഹന്‍ ഭഗവത് ഇന്ത്യന്‍ അമേരിക്കക്കാരെ പ്രതിനിധീകരിക്കുന്നില്ല, മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ അദ്ദേഹത്തെ അങ്ങനെ അവതരിപ്പിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ വിസ നിഷേധിക്കാന്‍ സ്റ്റേറ്റ് വകുപ്പിന് അധികാരമുണ്ട്, ഒരു ഫെഡറല്‍ കമ്മീഷന്‍ ഇതിനകം തന്നെ അത് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ആഗസ്റ്റ് 29-ന് മുന്‍പ് അവര്‍ നടപടിയെടുക്കണം,' ഐഎഎംസി പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments