Breaking News

*കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദുഹാ മജ്ലിസും നടത്തി.*

കാസർകോട് : കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായിരുന്ന ആലിക്കുട്ടി ഉസ്താദിൻ്റെ പേരിൽ പ്രാർത്ഥന സദസ്സും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. കാസർകോട് തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് നടന്ന പരിപാടിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ നേതൃത്വം നൽകി.പ്രസിഡണ്ട് എൻ.എ.നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. അബൂബക്കർ സിദ്ദീഖ് നദ് വിചേരൂർ ആമുഖ പ്രഭാഷണം നടത്തി,ഖത്തീബ് കെ.എം.മജീദ് ബാഖവി.ചെങ്കള അബ്ദുല്ല ഫൈസി.പി.എസ്.ഇബ്രാഹിം ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുൽ റഹിമാൽ മദനി,അബ്ദുൽ ഖാദർ ബാഖവി ബായിക്കര, അബ്ദുൽ നാസിർ ഫൈസി, അബ്ദുൽ നാസിർ ലത്തീഫി, മജീദ് ഫൈസി, അഫ്സൽ ഫൈസി, കെ.എ.മുഹമ്മദ് ബഷീർ, പി.എ.സത്താർ ഹാജി,അഷ്റഫ് പള്ളിക്കണ്ടം,യു.സഹദ് ഹാജി, എ.ബി.ശാഫി, കെ.എം.അബ്ദുൽ റഹ്മാൻ, കെ.എം ഹനീഫ, നിസാർ തളങ്കര, സി.എ.അബ്ദുല്ലക്കുഞ്ഞി ഹാജി, ഹമീദ് മിഹ്റാജ്, എൻ.കെ.അമാനുള്ള, സി.എം.അബ്ദുൽ ഖാദർ ഹാജി,കെ.ച്ച്.അഷ്റഫ് ,കെ.എം.ബഷീർ, ടി.എസ് മുഹമ്മദ് ബഷീർ പ്രസംഗിച്ചു. സെക്രട്ടറി എം.എ.എച്ച്.മഹമൂദ് നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments