Breaking News

*കുമ്പള റെയിൽവേ സ്റ്റേഷന് സമീപവും അണ്ടർപാസ്സ് പരിസരത്തുമായി ഇരുഭാഗങ്ങളിൽ നിന്നുമുള്ള കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് ഗതാഗതമന്ത്രിക്ക് നിവേദനം നൽകി, അഷ്‌റഫ്‌ കർള*

​കുമ്പള : കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് കെ എസ് ആർ ടി സി ബസ്സുകൾക്ക്‌ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് കേരള  ഗതാഗത മനന്ത്രിക്ക് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള    ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി ജെയിംസ്. മുസ്ലിം യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ എടനീർ എന്നിവർക്കൊപ്പം നേരിൽ കണ്ടു നിവേദനം നൽകി. നിവേദനത്തിന്റെ പൂർണ രൂപം 

​കാസർകോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ജനത്തിരക്കേറിയതുമായ നഗരങ്ങളിലൊന്നാണ് കുമ്പള. 

കുമ്പള പഞ്ചായത്ത്, മംഗൽപാടി പഞ്ചായത്ത്, ബെള്ളൂർ, നെട്ടണിഗെ, ബദിയടുക്ക തുടങ്ങിയ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങൾ നിത്യേന എത്തിച്ചേരുന്ന ഒരു പ്രധാന കേന്ദ്രമാണിത്. എന്നാൽ, നിലവിൽ കുമ്പള റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം കടുത്ത ദുരിതമായി മാറിയിരിക്കുകയാണ്. നാഷണൽ ഹൈവേ വികസനത്തോടെ ഈ ബുദ്ധിമുട്ടുകൾ ഇരട്ടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അങ്ങയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ നിവേദനം സമർപ്പിക്കുന്നത്.

​നിലവിൽ കുമ്പള ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ബസ് സ്റ്റാൻഡിൽ ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്കും, തിരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കും ഇത്രയും ദൂരം കടുത്ത വെയിലും മഴയും സഹിച്ച് കാൽനടയായി സഞ്ചരിക്കേണ്ടി വരുന്നത് യാത്രക്കാരെ, പ്രത്യേകിച്ച് പ്രായമായവരെയും രോഗികളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.

​ഈ യാത്രാദുരിതത്തിന് കൃത്യമായ ഒരു ശാശ്വത പരിഹാരം കാണുന്നതിനായി താഴെ പറയുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1.​കാസർകോട് ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക്-

 യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പം പ്രവേശിക്കാൻ സാധിക്കുന്ന രീതിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്റ്റോപ്പ് അനുവദിക്കുക.

2.​മംഗലാപുരം/തലപ്പാടി ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക്.

 റെയിൽവേ സ്റ്റേഷന്റെയും കുമ്പള ടൗണിന്റെയും ഇടയിലായി വരുന്ന അണ്ടർപാസ്സ് പരിസരത്ത് സ്റ്റോപ്പ് അനുവദിക്കുക.
​ഈ രണ്ടു ഭാഗങ്ങളിലായി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്കും ടൗണിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും.

​വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്ത്രീകൾ, വയോധികർ, കൂടാതെ വിവിധ ചികിത്സകൾക്കായി മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികൾ തുടങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന അനേകായിരം യാത്രക്കാർക്ക് ഈ പുതിയ സ്റ്റോപ്പുകൾ വലിയൊരു ആശ്വാസമായിരിക്കും. ഇത്രയും പ്രധാനപ്പെട്ട ഒരു കേന്ദ്രമായിട്ടും യാത്രക്കാരുടെ ഈ ന്യായമായ ആവശ്യത്തോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കേണ്ടതുണ്ട്.

​ജനങ്ങളുടെ ഈ കടുത്ത യാത്രാദുരിതം കണക്കിലെടുത്ത്, കാസർകോട് ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തും, മംഗലാപുരം ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക് അണ്ടർപാസ്സ് പരിസരത്തും സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള അനുകൂല ഉത്തരവ് പുറപ്പെടുവിക്കാൻ ഗതാഗത വകുപ്പ് അടിയന്തരമായി മുൻകൈ എടുക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. 


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments