Breaking News

*ഹയർ സെക്കണ്ടറി വിഭാഗം ആർ ഡി ഡി ഓഫീസ് കാസർകോട്ടും വേണം.*

കാസർകോട് : ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസോ, സബ് ഓഫീസോ കാസർകോട് ജില്ലയിൽ ഇല്ലാത്തത് അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുരിതമാകുന്നു. നിലവിൽ കണ്ണൂർ ജില്ലയിലാണ് ഈ ഓഫീസ് പ്രവർത്ഥിക്കുന്നത്.ഹയർ സെക്കണ്ടറി വിഭാഗത്തിൽ എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ വന്നാൽ കാസർകോട്ടുകാർ കണ്ണൂരിലേക്ക് വണ്ടി കയറണം.സ്കൂളിൽ പ്രിൻസിപ്പൽ, അധ്യാപകരുടെ ഒഴിവുകൾ നികത്തുന്നതിനും മറ്റു പ്രശ്നങ്ങൾ ഉന്നയിക്കേണ്ടി വരുമ്പോഴും ജില്ലയിൽ ഓഫീസ് ഇല്ലാത്തത് സ്കൂൾ മനേജ്മെൻറ് കമ്മിറ്റികൾക്കും പി ടി എ ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അതിനാൽ ഹയർ സെക്കണ്ടറി വിഭാഗം ആർ ഡി ഡിയുടെ സബ് ഓഫീസേങ്കിലും കാസർകോട്ട് അനുവദിക്കണമെന്ന് മൊഗ്രാൽ പുത്തൂർ 17-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാഹിൻ കുന്നിൽ കല്ലട്ര മാഹിൻ ഹാജി എംഎൽ എ മുഖേന പൊതു വിദ്യാഭ്യാസ മന്ത്രി അഡ്വ എൻ ഷംസുദ്ധീന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഉടൻ പ്രിൻസിപ്പലിനെ നിയമിക്കണമെന്നും മന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രിൻസിപ്പൽ ഇല്ലാത്തത് മൂലം ഏറെ പ്രയാസം  അനുഭവിക്കുകയാണെന്നും മാഹിൻ കുന്നിൽ മന്ത്രിയോട് പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments