Breaking News

*വിരട്ടലിനൊടുവിൽ പൊലീസിൻ്റെ പൂട്ട്; ഒടുവിൽ അര്‍ജുന്‍ ആയങ്കി പിടിയിൽ.*


കൊച്ചി : നീണ്ട തിരച്ചിലിനൊടുവിൽ ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് പോലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്. പുലർച്ചെ രണ്ട് മണിക്കാണ് അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ കണ്ണൂരിലെ അപ്പാർട്ട്മെൻ്റിലേയ്ക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.

കടലിൽ കാണാതായവരെ കിട്ടിയോ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. ഡിസിസി പ്രസിഡൻ്റ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും.ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിൽ കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരഞ്ഞിരുന്നത്. ഇതിനിടെ ഒളിവിലിരുന്ന് പൊലീസിനെയും സർക്കാരിനെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം വെല്ലുവിളിക്കുന്ന സമീപമാണ് അർജുൻ ആയങ്കി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.


*വാർത്ത മറ്റുള്ളവർക്കും 🅢︎🅗︎🅐︎🅡︎🅔︎ ചെയ്യൂ*▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 *PLN* ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം "നൽകാനും ബന്ധപ്പെടുക
8848359451*wa.me/
/*+919995854920text=Ads_PLnews*_🪀* 
*അറിവ് ആരോഗ്യം വാർത്തകൾ* 
*ജോലി ഒഴിവുകൾ ലഭിക്കുന്നതാണ്*

*തിരുരങ്ങാടി ഭാഗങ്ങളിലെ ന്യൂസ്* *അറിയാം*⬇️
https://chat.whatsapp.com/DLkWunkBJDMLaiBZAOCurw?mode=ems_copy_t
*കടലുണ്ടിയുടെ വാർത്തകൾ അറിയാം*⬇️
https://chat.whatsapp.com/DLkWunkBJDMLaiBZAOCurw?mode=ems_copy_t
*താനൂർ പ്രദേശങ്ങളിലെ* 
*ന്യൂസ് അറിയാം*⬇️  
https://chat.whatsapp.com/DLkWunkBJDMLaiBZAOCurw?mode=ems_copy_t
*മൂന്നിയൂര്‍*    
*ഭാഗങ്ങളിലെന്യൂസ് അറിയാം*⬇️ 
https://chat.whatsapp.com/DLkWunkBJDMLaiBZAOCurw?mode=ems_copy_t
*ചേളാരി വാർത്തകൾ അറിയാം*⬇️
https://chat.whatsapp.com/DLkWunkBJDMLaiBZAOCurw?mode=ems_copy_t
*💜അറിവും ആരോഗ്യവും💜*
https://chat.whatsapp.com/Gvl5Y0tOx3UKxQEitHtKzR
💜 🅹︎🅾︎🅱︎  🆅︎🅰︎🅲︎🅰︎🅽︎🅲︎🆈︎  ⬇️
https://chat.whatsapp.com/CljsAUIAw5VEtGLX9C35hx
𝗚𝗨𝗟𝗙🇦🇪🇧🇭🇰🇼🇴🇲🇸🇦🇶🇦🅽︎🅴︎🆆︎🆂︎🅹︎🅾︎🅱︎🆂︎ ⬇️
https://chat.whatsapp.com/CljsAUIAw5VEtGLX9C35hx
*⭕𝐲𝐨𝐮𝐭𝐮𝐛𝐞 𝐥𝐢𝐧𝐤👇*
https://www.youtube.com/channel/UC54dvdlC48iR4VfQPDTrYxw

*facebook*
https://www.facebook.com/Parappangadi

Instagram 𝐥𝐢𝐧𝐤👇
https://www.instagram.com/parappanagadi_latest_news?igsh=MTR4NjhvMjZmb2g2cQ==



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments