*ആർഎസ്എസ്, വിഎച്ച്പി, ബജ്റംഗ് ദൾ 'ഭീകര സംഘടനകളായി' പ്രഖ്യാപിക്കണം : കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് മുൻ ആർഎസ്എസ് പ്രവർത്തകൻ*
ആർഎസ്എസ്, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ് ദൾ എന്നിവയെ ‘ഭീകര സംഘടനകളായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആർഎസ്എസ് പ്രചാരക് യശ്വന്ത് സഹദേവ് ഷിൻഡെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കത്തയച്ചു.
2000-കളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങളിൽ ഹിന്ദുത്വ സംഘടനകളിലെ ചിലർക്ക് പങ്കുണ്ടായിരുന്നുവെന്നും ബോംബ് നിർമാണത്തിലും ആയുധ പരിശീലനത്തിലും താൻ പങ്കെടുത്തിട്ടുണ്ടെന്നുമുള്ള മുൻ ആരോപണങ്ങൾ ഷിൻഡെ കത്തിൽ വീണ്ടും ഉന്നയിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ, വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1990 മുതൽ ആർഎസ്എസ് പ്രവർത്തകനായിരുന്ന ഷിൻഡെ, ബോംബ് നിർമാണ പരിശീലന സംഘത്തിൽ ചേരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘടന വിട്ടതെന്നാണ് അവകാശപ്പെടുന്നത്. 2022ൽ നാന്ദേഡ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2003ൽ പരാണ്ഡെയുടെ നേതൃത്വത്തിൽ തനിക്ക് ഉൾപ്പെടെ 20ഓളം പേർക്ക് ബോംബ് നിർമാണ പരിശീലനം നൽകിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
2006ലെ നാന്ദേഡ് സ്ഫോടനക്കേസിൽ ഷിൻഡെ സാക്ഷിയാകാൻ അപേക്ഷിച്ചെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കേസിലെ ഒമ്പത് പ്രതികളെയും 2025 ജനുവരി 4ന് നാന്ദേഡ് വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ജല്ന, പൂർണ, പർഭണി എന്നിവിടങ്ങളിലെ പള്ളികളിലുണ്ടായ സ്ഫോടനങ്ങൾ ഉൾപ്പെടെ വിവിധ സംഭവങ്ങളെക്കുറിച്ചും ഷിൻഡെ നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, കേസുകൾ കോടതിയിലെത്തിയപ്പോൾ പ്രതികൾ കുറ്റവിമുക്തരാകുകയായിരുന്നു.
ഷിൻഡെയുടെ ആരോപണങ്ങളോട് ആർഎസ്എസോ വിഎച്ച്പിയോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അജ്മീർ ഷരീഫ് സ്ഫോടനം, മലേഗാവ് സ്ഫോടനം, 2002ലെ ഗുജറാത്ത് കലാപം, 2019ലെ പുൽവാമ ആക്രമണം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിലും ബിജെപി, ആർഎസ്എസ് നേതാക്കൾക്കെതിരെ ഷിൻഡെ കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments