Breaking News

*സിറിയയുടെ മുൻ പ്രസിഡന്റ്**ബശ്ശാറുൽ അസദിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധിച്ച് കോടതി*

സിറിയയുടെ മുൻ പ്രസിഡന്റ്
ബശ്ശാറുൽ അസദിനെയും കൂട്ടാളികളെയും വധശിക്ഷയ്ക്ക് വിധിച്ച് കോടതി. മാനവരാശിക്കെതിരായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാണ് ദമസ്‌കസിലെ ഫോർത്ത് ക്രമിനൽ കോടതി ശിക്ഷിച്ചത്. ബശ്ശാറിന്റെ സഹോദരൻ മാഹിറുൽ അസദ്, ബന്ധു ആതിഫ് നജീബ്, നിരവധി മുൻ സൈനിക നേതാക്കൾ എന്നിവർക്കെല്ലാം വധശിക്ഷയുണ്ട്.
ഇതിൽ ആതിഫ് നജീബ് മാത്രമാണ് സിറിയയിൽ അറസ്റ്റിലായിട്ടുള്ളത്. മറ്റുള്ളവർ റഷ്യയിലും ലബ്ധ്‌നാനിലും മറ്റു പല രാജ്യങ്ങളിലും അഭയം തേടിയിരിക്കുകയാണ്. ചിലർ ഒളിവ് ജീവിതം നയിക്കുന്നു. ലബ്‌നാനിൽ കഴിയുന്നവരെ വിട്ടുകിട്ടാൻ സിറിയൻ സർക്കാർ ചർച്ച നടത്തുന്നുണ്ട്. ഇവരെ കൈമാറാൻ സാധ്യതയുണ്ട് എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ബശ്ശാറും മാഹിറും റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലാണ് അഭയം തേടിയിട്ടുള്ളത്. റഷ്യൻ ഭരണകൂടവും സിറിയൻ സർക്കാരും നല്ല ബന്ധത്തിലാണെങ്കിലും ബശ്ശാറിനെയും മാഹിറിനെയും കൈമാറിയേക്കില്ല. ബശ്ശാർ റഷ്യൻ ഭാഷ പഠിക്കുകയും നേത്ര ചികിൽസയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം നടത്തുകയുമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത സുരക്ഷയിലാണെങ്കിലും മോസ്കോയിൽ ഇവർക്ക് ആഡംബര ജീവിതമാണ് എന്നാണ് വിവരം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments