Breaking News

*ബിജെപിയിൽ ചേർന്നതോടെ അന്നം മുട്ടി: രാമസിംഹൻ*

ഹൈന്ദവ നാമം സ്വീകരിച്ച വ്യക്തിയേക്കാൾ പ്രാധാന്യം ഇപ്പോഴും അബ്ദുല്ലള്ളക്കുട്ടിയെ പോലുള്ള മുസ്‌ലിം പശ്ചാത്തലമുള്ള നേതാക്കൾക്കാണ്

ബിജെപി ബന്ധം വന്നാൽ 'ചാണക സംഘി' എന്ന് ചാപ്പകുത്തി മാറ്റിനിർത്തുന്നു
കോഴിക്കോട്: ബിജെപിയിൽ ചേരുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി സ്റ്റുഡിയോയും പ്രതിവർഷം 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള ജോലികളും ഉണ്ടായിരുന്നെന്നും,ബിജെപിയിൽ ചേർന്നതോടെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് സംവിധായകൻ രാമസിംഹൻ. പീപ്പിൾ വോയ്‌സ് കേരള' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാമസിംഹൻ മനസ് തുറന്നത്.
കേരള ബിജെപി നേതാക്കൾ പമ്പര വിഡ്ഢികളാണെന്നും, പുതിയ ആളുകൾ പാർട്ടിയിലേക്ക് വരുമ്പോൾ ആദ്യ ദിവസങ്ങളിൽ ഷാൾ അണിയിക്കാനും ഫോട്ടോ എടുക്കാനും മാത്രമാണ് അവർ മുൻപന്തിയിൽ ഉണ്ടാകുന്നതെന്നും പിന്നീട് ആരും അന്വേഷിക്കാറില്ലെന്നും രാമസിംഹൻ പറഞ്ഞു. പാർട്ടിയിൽ രാമസിംഹൻ എന്ന ഹൈന്ദവ നാമം സ്വീകരിച്ച വ്യക്തിയേക്കാൾ പ്രാധാന്യം ഇപ്പോഴും അബ്ദുല്ലള്ളക്കുട്ടിയെ പോലുള്ള മുസ്‌ലിം പശ്ചാത്തലമുള്ള നേതാക്കൾക്കാണ് നൽകുന്നത്. ബിജെപിയിലേക്ക് മുസ്‌ലിം വോട്ടുകൾ വരുമെന്ന ചിന്ത തികച്ചും വിഡ്ഢിത്തമാണെന്നും കൂടെ നിർത്തേണ്ടത് ഹൈന്ദവ സമൂഹത്തെയാണെന്നും അദ്ദേഹം പറഞ്ഞു."
ബിജെപിയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെ സിനിമാ മേഖല പൂർണമായും അവഗണിക്കുകയാണെന്ന് രാമസിംഹൻ ആരോപിച്ചു. സിനിമ നിർമിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണ്. ബിജെപി ബന്ധം വന്നാൽ 'ചാണക സംഘി' എന്ന് ചാപ്പകുത്തി മാറ്റിനിർത്തുന്നു. നടൻ ദേവന് കുറച്ചൊക്കെ അവസരങ്ങൾ ഉണ്ടായിരുന്നു, എന്നാൽ, ബിജെപിയിൽ എത്തിയതോടെ അതും നഷ്ടപ്പെട്ടുവെന്നും രാമസിംഹൻ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്കും ഇതേ അവസ്ഥയാണ് ഉണ്ടായത്. ഉയർന്ന പ്രതിഫലം വാങ്ങി സിനിമകളിൽ സജീവമായി നിന്ന സമയത്താണ് അദ്ദേഹം പാർട്ടി ചുമതലകൾ ഏറ്റെടുത്തത്. അതോടെ ഉദ്ഘാടനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു"
കേന്ദ്ര ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളെ ഇപ്പോഴും ബഹുമാനിക്കുന്നു. എന്നാൽ കേരള ബിജെപിയിലേക്ക് വന്നതിൽ വളരെയധികം ദുഃഖമുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. വോട്ടർ പട്ടികയിൽ വോട്ട് ഉണ്ടോ എന്ന് പോലും പരിശോധിക്കാതെയാണ് ബിജെപി സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കൊടുവള്ളിയിൽ താൻ മത്സരിച്ചപ്പോൾ 11,500-ലധികം വോട്ട് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വോട്ട് വിഹിതം വളരെയധികം കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments