*ചെമ്മനാടിന് അഭിമാനമായി വിനോദ് കുമാർ* *മുഖ്യമന്ത്രിയുടെ പ്രിസൺ മെഡൽ അവാർഡ് നേട്ടം*
ചെമ്മനാട് : 2026 വർഷത്തെ മുഖ്യമന്ത്രി യുടെ പ്രിസൺ മെഡൽ അവാർഡ് നേടിയ വിനോദ് കുമാർ. ടി ചെമ്മനാട് തൊടുക്കുളം സ്വദേശിയാണ്. ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ചെമ്മനാട് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഈ മെഡൽ നേട്ടം ചെമ്മനാട് സ്കൂളിനും അഭിമാനമായി. 2001 ൽ ബി എഡ് ബിരുദം നേടിയ ശേഷം വിവിധ സ്കൂളുകളിൽ അധ്യാപകനായി സേവനം ചെയ്തു. 2007 ൽ ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസറായി കണ്ണൂർ സെൻട്രൽ ജയിലിൽ ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ ജയിലുകളിൽ സേവനം അനുഷ്ഠിച്ചു. നിലവിൽ കാസർകോട്
സ്പെഷ്യൽ സബ് ജയിലിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസാറായി ജോലിചെയ്തു വരുന്ന അവസരത്തിൽ ആണ് പുരസ്‌കാരം ലഭിച്ചത്.
സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ ആണ് നൽകിവരുന്നത്.
ജയിൽ സേനയിലെ ജോലിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും സന്നദ്ധ പ്രവർത്തനത്തിലും സജീവമായ ഉദ്യോഗസ്ഥനാണ്.ചെമ്മനാട് തൊടുക്കുളം പരേതനായ ടി കൊട്ടൻ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) സരോജിനി കെ എസ് (റിട്ട അധ്യാപിക) എന്നവരുടെ മകൻ ആണ്.
ഭാര്യ അനിത. കെ. (അസ്സിസ്റ്റൻറ് എഞ്ചിനിയർ, കയ്യൂർ ചീമേനി പഞ്ചായത്ത്) മക്കൾ :
ഹരിനന്ദന എ. വി.,
ആരാധ്യ എ. വി (ഇരുവരും വിധ്യാർഥിനികൾ കേന്ദ്രീയ വിദ്യാലയ No 2 ഉദയഗിരി)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments