Breaking News

*'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്'; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത തൊടുപുഴ എസ്‌ഐ കെ. വിജേഷിന് സസ്‌പെന്‍ഷന്‍* *വകുപ്പ് തല അന്വേഷണത്തിന് മൂന്നാര്‍ ഡിവൈഎസ്പിക്ക് ചുമതല നല്‍കി*

ഇടുക്കി : വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിനായി മൂന്നാർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു. മുമ്പും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു.

പാലാരിവട്ടത്ത് 'പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി' എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘ്പരിവാർ പ്രൊഫൈലുകൾ ഇത് വലിയ തോതിൽ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. പാലാരിവട്ടത്ത് ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2024ൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.

അതിനിടെയാണ് സംഘ്പരിവാർ പ്രചാരണം ഏറ്റവും ഹീനമായ ഭാഷയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പങ്കുവെച്ചത്. 'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി' എന്നാണ് പോസ്റ്റിലുള്ളത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പരാതി നൽകിയിരുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments