*ഹെലികോപ്റ്റർ വിവാദം: അധിക ബാധ്യത ഉണ്ടായോ എന്നത് പറക്കൽ സമയത്തെ ആശ്രയിച്ചിരിക്കും; വസ്തുതകൾ വ്യക്തമാക്കി ഏവിയേഷൻ വിദഗ്‌ധൻ*
മുഖ്യമന്ത്രി വി.ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി വ്യോമയാന വിദഗ്‌ധൻ ജേക്കബ് കെ. ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിവാദത്തിലെ വസ്തുതകൾ നിരത്തി രംഗത്തെത്തിയത്. ജൂലൈ മാസത്തിലെ 25 മണിക്കൂർ പറക്കൽ ക്വാട്ട പൂർത്തിയായിരുന്നില്ലെന്നും, അതിനാൽ വെള്ളിയാഴ്‌ചത്തെ യാത്ര കേരളത്തിന് അധിക ചെലവുണ്ടാക്കിയോ എന്നത് ആ മാസത്തെ ആകെ പറക്കൽ സമയത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
അഞ്ചു വ്യത്യസ്‌ത ഘട്ടങ്ങളിലായി ആകെ നാലു മണിക്കൂർ 25 മിനിറ്റാണ് വെള്ളിയാഴ്ച ഹെലികോപ്റ്റർ പറന്നത്. പ്രതിമാസ സൗജന്യ പറക്കൽ പരിധിയായ 25 മണിക്കൂർ കഴിഞ്ഞാൽ, അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം ഈടാക്കണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ഈ സമയപരിധി കവിഞ്ഞിട്ടില്ലെന്നും, അരമണിക്കൂർ വരെ അധികം പറന്നതിന് കമ്പനി ചാർജ് ഈടാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments