Breaking News

*തേര്‍ഡ് പാര്‍ട്ടി വാഹന ഇൻഷുറൻസ് കാലാവധി വര്‍ധിപ്പിച്ചു*

രാജ്യത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ മോട്ടോർ ഇൻഷുറൻസ് കാലാവധിയില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെയും അപകടബാധിതരുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പുതിയ കാറുകള്‍ക്ക് നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങള്‍ക്ക് ആറ് വർഷത്തേക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കി. നിലവിലുള്ള കാലാവധിയാണ് കോടതി ഇപ്പോള്‍ ഒരു വർഷം കൂടി വർധിപ്പിച്ചിരിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷയില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ അപകടബാധിതർക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അപകടങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കാൻ ഇരകള്‍ക്ക് നീണ്ട നിയമപോരാട്ടങ്ങള്‍ നടത്തേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിക്കാനാണ് ഈ കർശന ഉത്തരവെന്ന് കോടതി വ്യക്തമാക്കി. സാധുവായ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കുന്നത് തടയുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവും ഐആർഡിഎയും (IRDAI) ആലോചിക്കണം. ഓട്ടോമാറ്റിക്കായി വാഹന നമ്പർ തിരിച്ചറിയുന്ന ക്യാമറകളെ ഇൻഷുറൻസ് - രജിസ്ട്രേഷൻ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കും. പോലീസിന്റെ മൊബൈല്‍ സംവിധാനങ്ങള്‍ വഴി വാഹനങ്ങളുടെ ഇൻഷുറൻസ് നില പരിശോധിച്ച്‌ നിയമലംഘനങ്ങള്‍ക്കെതിരെ ഉടൻ നടപടി സ്വീകരിക്കാം. മോട്ടോർ അപകട നഷ്ടപരിഹാര കേസുകളില്‍ അമിത സാങ്കേതിക വാദങ്ങള്‍ ഉയർത്തി ഇരകള്‍ക്ക് നീതി നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി.  വാഹനം വാങ്ങുന്നവർക്കായി സമഗ്രമായ നാല് ഘട്ട ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ നിർദേശമുണ്ട്.

നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് 

യാത്രക്കാർക്കുള്ള അധിക പരിരക്ഷ

വാഹന ഉടമയ്ക്കും ഡ്രൈവർക്കുമുള്ള വ്യക്തിഗത അപകട പരിരക്ഷ

വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ക്കുള്ള ഇൻഷുറൻസ്. 

പഴയ മോട്ടോർ അപകട നഷ്ടപരിഹാര കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാൻ ആവശ്യമായ രേഖകള്‍ ഉടൻ സമർപ്പിക്കാൻ സംസ്ഥാന പോലിസിനും കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments