*കാരണഭൂതൻ എന്ന് പാടി തിരുവാതിര കളിച്ചവര്‍ക്ക് വല്ലാത്ത തൊലിക്കട്ടി ; മുഖ്യമന്ത്രി*
കഴിഞ്ഞ പത്ത് വർഷമായി 'കാരണഭൂതൻ' എന്ന് വാഴ്ത്തിപ്പാടി തിരുവാതിര കളിയുമായി നടന്നവരാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വലിയ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻപ് നടന്നതൊന്നും ചോദ്യം ചെയ്യാതെ ഒപ്പം നിന്നവർ, കഴിഞ്ഞ ഒരുപതിറ്റാണ്ട് കൊണ്ട് നടക്കാത്ത കാര്യങ്ങള്‍ വെറും രണ്ട് മാസം കൊണ്ട് നടക്കണമെന്ന് വാശിപിടിച്ചാണ് സമരം ചെയ്യുന്നതെന്നും അവർക്ക് വല്ലാത്ത തൊലിക്കട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ഇടത് അനുകൂല സർവീസ് സംഘടനകളുടെ നിലപാടിനെ ലക്ഷ്യമിട്ടായിരുന്നു സതീശന്റെ രൂക്ഷമായ വിമർശനം. മുൻപ് സർക്കാരിന്റെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കുകയും ഭരണാധികാരികളെ പ്രകീർത്തിച്ച് തിരുവാതിരകളി അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത സംഘടനകള്‍ പെട്ടെന്ന് സമരക്കാരായി വേദിയിലെത്തിയതിനെയാണ് മുഖ്യമന്ത്രി ചൂണ്ടിക്കട്ടിയതെന്നാണ് വിശദീകരണം. വർഷങ്ങളായി ജീവനക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടപ്പോള്‍ മൗനം പാലിച്ചവർ ഇപ്പോള്‍പെട്ടെന്ന് സമരത്തിന് ഇറങ്ങിയത് തികച്ചും രാഷ്ട്രീയ നാടകമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ജീവനക്കാരുടെ പ്രതിഷേധങ്ങളും ഭരണ-പ്രതിപക്ഷ സംഘടനകള്‍തമ്മിലുള്ള വാക്പോരും കനക്കുന്നതിനിടെ, ഇടത് സംഘടനകളുടെ മുൻകാല നിലപാടുകളെ പരിഹസിച്ചുകൊണ്ടുള്ള സതീശന്റെ പരാമർശം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments