Breaking News

*ചെർക്കള മാസ്തികുണ്ടിൽ ബൈക്കിൽ സ്കൂൾ ബസ് ഇടിച്ചു,ബൈക്ക് യാത്രികൻ മരണപ്പെട്ടു*

കാസർകോട് : ചെർക്കള പൊവ്വൽ മാസ്തിക്കുണ്ടിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് ഗാളിമുഖം സ്വദേശി ഷമാസ് അബ്‌ദുല്ല 25 മരണപ്പെട്ടു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പൊവ്വല്‍, മാസ്തിക്കുണ്ടില്‍ ഇന്ന് (വ്യാഴം) രാവിലെ ഒൻപത് മണിയോടെയാണ് അപകടം,
കുനില്‍ സ്‌കൂളിന്റെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സ്ഥലത്തുണ്ടായിരുന്നവരുടെ നേതൃത്വത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് അല്‍പസമയത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു.

 രാവിലെ  ട്രെയിൻ ഇറങ്ങി ബൈക്കിൽ ഗാളിമുഖത്തേയ്ക്ക് പോകുന്നതിനിടയിലാണ് ഷമ്മാസ് അബ്ദുള്ള അപകടത്തിൽ പെട്ടത്.  ഭാര്യ: ബീഫാത്തിമ.സഹോദരങ്ങൾ: സിൻസാദ്,സൈമ, സഫ, ഖദീജ.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments