*ജാതി സെൻസസിൽ തിയ്യരെ ഈഴവരുടെ ഉപജാതിയിൽ മാറ്റി പ്രത്യേകം രേഖപെടുത്തണം : കേന്ദ്രമന്ത്രി രാംദാസ് അഠാവലെയെ കണ്ട് തിയ്യ മഹാസഭാ നിവേദനം സമർപ്പിച്ചു .
ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന ജാതി തിയ്യ സെൻസസിൽ തിയ്യ സമുദായത്തെ ഈഴവരുടെ ഉപജാതിയായി പരിഗണിക്കുന്ന നിലവിലെ രീതി അവസാനിപ്പിച്ച് പ്രത്യേക സമുദായമായി രേഖപെടുത്തുവാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം കൊടുക്കണമെന്നും, അതിന് ആവശ്യമായ എല്ലാ പരിഗണനയും കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമ്മെന്ന് ആവിശ്യപ്പെടുന്ന വിശദമായ വിവരങ്ങൾ അടങ്ങുന്ന നിവേദനം തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഡൽഹിയിൽ വെച്ച് നേരിൽ കണ്ട് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ രാംദാസ് അഠാവാലെക്ക് സമർപ്പിച്ചു.
നിവേദനത്തിൽ തിയ്യ സമുദായത്തിന്റെ ആചാര, അനുഷ്ഠാന ങ്ങൾ, സാമൂഹികവും സാംസ്കാരികവുമായ പൈതൃകം എന്നിവ വിശദമായി ചർച്ച ചെയ്തു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും തിയ്യർക്ക് സ്വന്തമായ ആചാര-അനുഷ്ഠാനങ്ങളും കലാരൂപങ്ങളും തെയ്യം പോലുള്ള സവിശേഷതകളും ഉണ്ട്. അതിനാൽ സെൻസസ് ഉൾപ്പെടെയുള്ള കേന്ദ്ര രേഖകളിൽ "തിയ്യ" എന്ന പേര് പ്രത്യേകമായി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈഴവരുടെ ഉപജാതിയായി തുടരുന്നത് സമുദായത്തിന്റെ വികസനത്തെ പിന്നോട്ട് അടിക്കുന്നതായും ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ OBC, EWS വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, സ്വയം തൊഴിൽ വായ്പകൾ, വനിതാ-യുവജന ക്ഷേമ പദ്ധതികൾ എന്നിവ തിയ്യ സമുദായത്തിനും നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി തിയ്യ മഹാസഭ കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൈക്കോടതിയിലും മറ്റും നൽകിയ ഹർജികളുടെയും സംസ്ഥാനത്തുടനീളം നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെയും വിശദാംശങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സമുദായത്തിന്റെ വികസന ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ അടിയന്തര പരിഗണനയിലെത്തിക്കുന്നതിനും, ബന്ധപ്പെട്ട കമ്മീഷനുകൾക്ക് ശുപാർശ നൽകുന്നതിനും ആവശ്യമായ ഇടപെടൽ നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് അഭ്യർത്ഥിച്ചു. തിയ്യ സമുദായത്തിന്റെ ദീർഘകാല ആവശ്യങ്ങളും വികാരവും ക്ഷമയോടെ കേട്ട മന്ത്രി രാംദാസ് അഠാവാലെ, വിഷയം കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഉന്നതല യോഗത്തിൽ ചർച്ച ചെയ്യുമെന്നും, നിയമപരമായ സാധ്യതകൾ പരിശോധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ശ്രമിക്കുമെന്നും ഉറപ്പ് നൽകി.
നിവേദനം സ്വീകരിച്ച മന്ത്രിക്ക് സംഘടനയുടെ പേരിൽ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നന്ദി രേഖപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ പോസിറ്റീവ് ഇടപെടൽ തിയ്യ സമുദായത്തിന്റെ വർഷങ്ങളായ ആഗ്രഹം സഫലമാക്കുമെന്ന പ്രതീക്ഷയിലാണ് തിയ്യ മഹാസഭ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments