*ഓപ്പറേഷൻ തൂഫാൻ:* കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കാസർഗോഡ് എ എസ് പി അച്ചുത് അശോക് ഐ പി എസ് ട്രോഫി ലോൻചിങ് നിർവഹിച്ചു ...
കാസർഗോഡ് : കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന, ബ്ലോക്ക് പരിധിയിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള 'ഇൻഡിപെൻഡൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റ്' 2026 ഓഗസ്റ്റ് 8-ന് രാവിലെ 9 മണി മുതൽ ചെർക്കള നൂൺ അറീനയിൽ വച്ച് നടക്കും.
കാസർകോട് ബ്ലോക്ക് പരിധിയിലെ പ്രമുഖരായ 16-ഓളം ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ടൂർണമെന്റ്ൽ വിജയികൾക്ക് നൽകുന്ന ക്രിസ്റ്റലിൽ മനോഹരമായി നിർമ്മിച്ച ട്രോഫി യുടെ ലോൻചിങ് കാസർഗോഡ് എ എ എസ് പി ശ്രീ അച്യുത് അശോക് ഐ പി എസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഡിട്ടോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെർക്കള അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
കേരള സ്കൂൾ ഗേൾസ് ഫുട്ബോൾ ടീം വൈസ് ക്യപ്റ്റൻ മിറാന ഇഖ്ബാൽ മുഖ്യാഥിതിയായി
വൈസ് പ്രസിഡന്റ് ഉഷ അർജുൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ മറിയ മാഹിൻ, എം എസ് മൊയ്‌ദീൻ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ സാദത്ത്, സി. വി. ജെയിംസ്, കാദർ മാന്യ, സഫീന, ശാഹിദ എന്നിവരും സാംസ്കാരിക-പൊതു പ്രവർത്തന മേഖലയിലെ പ്രമുരും, ബ്ലോക്ക് പഞ്ചായത്ത് ഉദ്ധ്യോഗസ്ഥരും സംബന്ധിച്ചു.
ബി ഡി ഒ റംസീന പി കെ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments