*എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു*
കൊച്ചി : എൻഐഎ കേസിൽ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു. ആലുവാ നീറിക്കോട് പുളിക്കവീട്ടിൽ മുഹമ്മദ് യാസർ അറഫാത്ത് (35) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ സഹായിച്ചു എന്ന് ആരോപിച്ച് യുഎപിഎ പ്രകാരം എൻഐഎ ചുമത്തിയ കേസിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവുകാരനായി കഴിഞ്ഞു വരവേ രോഗം മൂർച്ഛിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയെ തുടർന്ന് നിരീക്ഷണത്തിലിരിക്കേ ഇന്ന് രാവിലെയായിരുന്നു മരണം. രോഗത്തിന്റെ കാഠിന്യവും അടിയന്തര ചികിൽസയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി കൊച്ചി എൻഐഎ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഭാര്യ സുമയ്യ, രണ്ടു മക്കൾ. നിയമ നടപടികൾക്കു ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകും.
നൂറുകണക്കിന് കുറ്റാരോപിതരാണ് ജാമ്യം പോലും ലഭിക്കാതെ നമ്മുടെ ജയിലറൽക്കിടയിൽ കിടന്ന് നരകിക്കുന്നത്. ഇവരിൽ അധികവും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്.
സമയത്ത് വിചാരണ നടത്താതെയും കുറ്റപത്രം നൽകാതെയും എന്നാൽ നിയമമനുസരിച്ച് ജാമ്യം ലഭിക്കാതെയുമാണ് ഇവർ ജയിലറൽക്കിടയിൽ മരിച്ചു ജീവിക്കുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments