*ഇതാണ് ഇശൽ ഗ്രാമത്തിലെ യഥാർത്ഥ "കേരള സ്റ്റോറി'',നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി ഗാന്ധിനഗർ ശ്രീ ഗോഡ്ദബ്ബു ദൈവ സ്ഥാന ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ.*
മൊഗ്രാൽ : കേരളത്തിലെ നബിദിന റാലികൾക്ക് ഇതര മതസ്ഥർ മധുരവും, പായസവും നൽകി സ്വീകരിക്കുന്ന കാഴ്ചകൾ സഹിഷ്ണുതയുടെയും, സ്നേഹത്തിന്റെയും ജീവിക്കുന്ന തെളിവുകളാണ്. ജാതിമത വർണ്ണ ഭേദമന്യേ എല്ലാ മനുഷ്യരെയും തുല്യരായി കാണാനും സ്നേഹിക്കാനുമാണ് പ്രവാചകൻ പഠിപ്പിച്ചതും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവും, അധ്യാപനങ്ങളും മാനവികതക്കും, പരസ്പര ബഹുമാനത്തിനുമാണ് മുൻഗണന നൽകിയിരുന്നത്.
ഇവിടെയാണ് മത വിദ്വേഷത്തിന്റെ ആധുനിക കാലഘട്ടത്തിൽ ഇശൽ ഗ്രാമത്തിൽ യഥാർത്ഥ "കേരള സ്റ്റോറി''ഒരുക്കി മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി മൊഗ്രാൽ ഗാന്ധിനഗർ ഗോഡുദബ്ബു ശ്രീ ദൈവ സ്ഥാന ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നബിദിന റാലിയെ വരവേറ്റത്.
മൊഗ്രാൽ കടപ്പുറം സിറാജുൽ ഉലൂം മദ്രസ,നാങ്കി ബദ്റുൽ ഉലൂം മദ്രസ വിദ്യാർത്ഥികളും നാട്ടുകാരും സംഘടിപ്പിച്ച നബിദിനാഘോഷ യാത്ര ഗാന്ധിനഗറിലെത്തിയപ്പോൾ ഗംഭീര സ്വീകരണമാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഒരുക്കിയത്.മധുര പലഹാരം,മധുര പാനീയം,പായസം എല്ലാം നൽകി സ്വീകരിച്ചത് വേറിട്ട കാഴ്ചയായി.
വിശ്വവിമോചകന്റെ ജന്മദിനാഘോഷത്തിന് ജാതിമത വ്യത്യാസമില്ലെന്നും, എല്ലാവരെയും ചേർത്തുനിർത്തി സാഹോദര്യത്തോടെ മുന്നോട്ട് പോകാനാണ് നാട്ടുകാർ ആഗ്രഹിക്കുന്നതെന്നുള്ള സന്ദേശം നൽകുകയാണ് ഗാന്ധിനഗർ ദേവസ്ഥാന ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ.
ഫോട്ടോ : നബിദിന റാലിക്ക് മൊഗ്രാൽ ഗാന്ധി നഗറിൽ ശ്രീ ഗോഡ്ദബ്ബു ദൈവ സ്ഥാന ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments