Breaking News

*അഭിമാന കേരളം! ‘കേരളം’ ബിൽ ലോക്സഭ പാസാക്കി*

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റുന്ന ബിൽ ചർച്ചയില്ലാതെ നാല് മിനിറ്റുകൊണ്ട് പാസാക്കി. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭ കൂടി പാസാക്കിയാൽ ബിൽ നിയമമാകും. 

സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതാണ് ബിൽ. ഇരുസഭകളും ബിൽ പാസാക്കിയശേഷം വീണ്ടും രാഷ്ട്രപതിയുടെ അന്തിമാനുമതിക്കായി അയയ്ക്കും. ഇതിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും 'Government of Kerala' എന്നതിനു പകരം 'Government of Keralam' എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

പേരുമാറ്റം ഖജനാവിനു ചെലവുള്ളതാണ്. സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സർക്കാർ ഓഫിസുകളുടെ ബോർഡുകൾ, സീലുകൾ, ലെറ്റർ പാഡുകൾ, ലോഗോകൾ എന്നിവ മാറ്റണം. സർട്ടിഫിക്കറ്റുകൾ, ഗസറ്റുകൾ, റേഷൻ കാർഡ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു രേഖകൾ പുതിയ പേരിൽ അച്ചടിക്കേണ്ടി വരും. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ വകുപ്പുകളുടെ ഡിജിറ്റൽ ഡേറ്റബേസിലും വെബ്‌സൈറ്റിലും യുആർഎലിലും മാറ്റം വരുത്തുന്നതു പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments