Breaking News

*ഇറാൻ കൊലപ്പെടുത്തുമോ എന്ന ഭയത്താൽ തന്റെ ഔദ്യോ​ഗിക വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. *

വാഷിംഗ്ടൺ : ഇറാൻപ്പെടുത്തുമോ എന്ന പയ്യത്താൽ തന്റെ ഔദ്യോഗിക വിമാനം ഉപേക്ഷിച്ചു മറ്റൊരു വിമാനത്തിൽ യാത്ര ചെയ്തു ട്രംപ് തുർക്കിയിൽ നടന്ന ശേഷമാണ് പ്ലംബിംഗ് യാത്രയിൽ അപ്രതീക്ഷിതവും അതീവ രഹസ്യവുമായി വിമാനം മാറ്റം നടന്നത് ഇറാനിൽ നിന്നുള്ള വധഭീഷണിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ നീക്കം എന്നാണ് റിപ്പോർട്ട്.

ഖത്തർ സമ്മാനിച്ച ബോയിങ് വിമാനത്തിലാണ് ട്രംപ് തുർക്കിയിലെത്തിയത്. നിലവിൽ ഇതാണ് ട്രംപ് ‘എയർഫോഴ്സ് വൺ’ ആയി ഉപയോഗിക്കുന്നത്. അങ്കാറ വിമാനത്താവളത്തിൽ ട്രംപ് എയർഫോഴ്സ് വണ്ണിൽ കയറുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തുകയും ചെയ്തു.

എന്നാൽ അതിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കം മാറ്റിയത്. വിമാനത്തിന്റെ ഒരു വശത്ത് ട്രംപ് കയറിയതിന് പിന്നാലെ മറുവശത്ത് ഭക്ഷണവും മറ്റ് സാധനങ്ങളും കയറ്റാൻ ഉപയോഗിക്കുന്ന കേറ്ററിങ് ട്രക്ക് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനമുള്ള ട്രക്കിന്റെ കണ്ടെയ്നർ വിമാനത്തിന്റെ വാതിലിനോട് ചേർത്ത് ഉയർത്തി.മാധ്യമങ്ങളുടെയും വിമാനത്താവളത്തിലെ മറ്റുള്ളവരുടെയും ശ്രദ്ധയിൽപ്പെടാതെ ട്രംപിനെ ഈ വഴിയാണ് വിമാനത്തിൽനിന്ന് പുറത്തേക്ക് മാറ്റിയത്. തുടർന്ന് താരതമ്യേന ചെറിയ സൈനിക വിമാനമായ എയർഫോഴ്സ് സി–32എയിലേക്ക് അദ്ദേഹത്തെ മാറ്റി.

ട്രംപ് എയർഫോഴ്സ് വണ്ണിൽ തന്നെയുണ്ടെന്നായിരുന്നു മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസിലെ ചില ജീവനക്കാരും കരുതിയത്. യാത്രയുടെ യഥാർഥ വിവരം പുറത്തറിയാതിരിക്കാനുള്ള സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്നാണ് റിപ്പോർട്ട്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments