*കലക്ട്രേറ്റ് ജീവനക്കാരി ജീവനൊടുക്കിയ സംഭവം;കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഡിവൈഎഫ്ഐ*
കാസർകോട് : ഭരണാനുകൂല സംഘടനയുടെ പ്രതികാര നടപടിയിൽ മനംനൊന്ത് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് എ ആശാലത ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടു ക്കണമെന്ന് ആവശ്യപ്പെട്ട്
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി.ജില്ലാ ജോയിന്റ് സെക്രട്ടറി വി ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗം ജ്യോതി കെ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സുഭാഷ് പാടി സ്വാഗ തം പറഞ്ഞു.
ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയിൽ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടമാകുന്ന അവസ്ഥ ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.ആശാലത ജീവനൊടുക്കിയത് അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്.ഇടതുപക്ഷ അനുകൂല ജീവനക്കാരെ ഒരു മാനദണ്ഡവുമില്ലാ തെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. വിശാലമായ ഓഫീ സ് സമുച്ഛയത്തിൽ നിന്നും ഒറ്റപ്പെട്ട ഓഫീസിലേക്കുള്ള മാറ്റം ആശലതയെ കടുത്ത മാനസിക സം ഘർഷത്തിടയാക്കിയതയായി സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments